Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കീരിപ്പൊയിൽ ചെറൂത്ത് റോഡ് ഉദ്ഘാടനം ചെയ്തു

23 Mar 2025 15:53 IST

UNNICHEKKU .M

Share News :

മുക്കം : മുക്കം നഗരസഭ വെസ്റ്റ് മാമ്പറ്റ ഡിവിഷനിൽ കിരീപ്പൊയിൽ _ ചെറൂത്ത് റോഡ് നഗരസഭ ചെയർമാൻ പി.ടി ബാബു ഉൽഘാടനം ചെയ്തു.ഡിവിഷൻ കൗൺസിലർ വസന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ കെ.പി ചാന്ദ്നി ,സ്റ്റാൻ്റി oഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ മജിദ്, കൗൺസിലർമാരായ വേണു കല്ലുരുട്ടി, എം മധു, ഷൺമുഖൻ മാസ്റ്റർ, എം കെ ബാബു, സി.കെ നാരായണൻ എന്നിവർ സംസാരിച്ചു.എൻ രാജു സ്വാഗതവും സെക്രട്ടറി ബിബിൻ ജോസഫ് നന്ദി രേഖപ്പെടുത്തും റിട്ടേർഡ് ജനമൈത്രി പോലീസ് എസ് ഐ ഹസൈൻ ,സീനിയർ സിവിൽ പോലീസ് ഓഫീസർ സുനിൽ കെ എന്നിവരെ മാമ്പറ്റ പൗരാവലിയുടെ നേതൃത്വത്തിൽ ആദരിച്ചു. വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഇടവഴി 2020ൽ ജനുവരി മാസം റോഡ് നിർമ്മിയുന്നത്, ഈ റോഡ് യാഥാർത്യമാവുന്നതിൽ ജനമൈത്രി പോലിസിൻ്റെ ഇടപെടൽ ,അന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും,പിന്നീട് ഈ ഡിവിഷൻ കൗൺസിലർ ആയിരുന്ന പിടി ബാബു, ൻ്റെയും ,നാട്ടുകാരുടെയും നേതൃത്വത്തിൽ രൂപികരിച്ച് റോഡ് കമ്മിറ്റിയാണ് റോഡ് നിർമ്മിച്ചത്. ഇപ്പോൾ 4 ഘട്ടങ്ങളിൽ നഗരസഭ ടാറിംഗ് പ്രവർത്തിപൂർത്തികരിച്ചത് .

Follow us on :

More in Related News