Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jul 2024 05:03 IST
Share News :
ദോഹ: പ്രമുഖ വാണിജ്യ സംരംഭകനും മുസ്ലിം ലീഗ് നേതാവും കെ.എം.സി.സി ഖത്തർ കാസർഗോഡ് ജില്ലാ പ്രഥമ പ്രസിഡന്റും കെ.എം.സി.സി ഖത്തർ സ്ഥാപകാംഗവുമായിരുന്ന ബേക്കൽ സാലി ഹാജിയുടെ വിയോഗത്തിൽ കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റിയും കാസർഗോഡ് ജില്ലാ കമ്മിറ്റിയും സംയുക്തമായി അനുശോചനയോഗം സംഘടിപ്പിച്ചു.
കർമ്മ പഥങ്ങളെ ക്രിയാത്മകമാക്കിയ പാവങ്ങളുടെ വേദനയറിഞ്ഞ വ്യക്തിയായിരുന്നു ബേക്കൽ സാലി ഹാജി യെന്ന് യോഗത്തിൽ കെഎംസിസി ഖത്തർ ഉപദേശക സമിതി അംഗം എം.പി ഷാഫി അനുസ്മരിച്ചു.
ഹാശിം തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ കെ എം സി സി ഖത്തർ സംസ്ഥാന പ്രസിഡൻ്റ് ഡോ: അബ്ദു സമദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി സീനിയർ വൈസ്പ്രസിഡൻ്റ് കെ മുഹമ്മദ് ഈസ, സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത്, സംസ്ഥാന, ജില്ലാ ഭാരവാഹികളായ ആദം കുഞ്ഞി,എസ് എ എം ബഷീർ, അബ്ദുൽ അസീസ് അക്കര, സഫ്വാൻ തങ്ങൾ ഏഴിമല, കെ.പി അബ്ദു റഹ്മാൻ, അബ്ദു നാസർ നാച്ചി, കെ.എസ് മുഹമ്മദ് കുഞ്ഞി,സാദിഖ് പാക്യാര, അൻവർ വടകര,സാദിഖ് പാലക്കാട്,അലി മൊറയൂർ, ഫൈസൽ മാസ്റ്റർ, അഷ്റഫ് ആറളം ജില്ലാ നേതാക്കളായ നാസർ കൈതക്കാട്, മൊയ്ദു ബേക്കൽ, സാദിഖ് കെ.സി, മുഹമ്മദ് കെബി, ഷാനിഫ് പൈക്ക,സഗീർ ഇരിയ എന്നിവർ അനുശോചനം അറിയിച്ചു സംസാരിച്ചു, കെ എം സി സി സംസ്ഥാന കമ്മിറ്റി ഓഫീസ് ഹാളിൽ നടന്ന അനുശോചനയോഗത്തിൽ കാസറഗോഡ്ജില്ലാ ജനറൽ സെക്രട്ടറി സമീർ ഉടുമ്പുന്തല സ്വാഗതവും, ജില്ലാ ആക്ടിങ് പ്രസിഡൻ്റ് അലി ചേരൂർ നന്ദിയും പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.