Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Mar 2025 20:51 IST
Share News :
പരപ്പനങ്ങാടി : പാലത്തിങ്ങൽ ടൗൺ ബ്യൂട്ടിഫിക്കേഷന്റെ ഭാഗമായിട്ടുള്ള ഒന്നാംഘട്ട പ്രവർത്തികൾ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ടൗൺ ബ്യൂട്ടിഫിക്കേഷന്റെ ഭാഗമായി പാലത്തിങ്ങൽ പാലത്തോട് ചേർന്നുള്ള രണ്ടു ഭാഗങ്ങളിലും ഇൻറർലോക്ക് പതിച്ചും, കോൺക്രീറ്റ് ചെയ്തും ഭംഗിയാക്കുന്ന ഒന്നാംഘട്ട പ്രവർത്തികളാണ് പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നത്.
നിലവിലെ പാലത്തിന്റെ ഇൻറർലോക്ക് ചെയ്ത് ഒരു കള്ളിയിലൂടെ മാത്രം ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാൻ സൗകര്യമൊരുക്കും, ബാക്കിയുള്ള കള്ളികളിലൂടെ വാഹനഗതാഗതം നിയന്ത്രിക്കും. പാലത്തിനോട് ചേർന്നുള്ള കൈയറ്റാല റോഡിൻ്റെ ഇരുവശവും ഇൻറർലോക്ക് ചെയ്ത് ഭംഗിയാക്കുന്ന പ്രവർത്തിയും ഒന്നാംഘട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
പാലത്തിങ്ങൽ ടൗൺ ബ്യൂട്ടിഫിക്കേഷന്റെ ഭാഗമായുള്ള ഒന്നാംഘട്ട പ്രവർത്തികൾക്ക് 22 ലക്ഷം രൂപയാണ് പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം വകയിരുത്തിയിട്ടുള്ളത്. ആദ്യഘട്ട പ്രവർത്തികൾ പൂർത്തിയാകുന്ന മുറക്ക് രണ്ടാംഘട്ട പ്രവർത്തികൾക്കുള്ള നടപടികൾ ആരംഭിക്കും.
പ്രവർത്തിയുടെ പുരോഗതി വിലയിരുത്തുന്നതിനായി പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിനോദ്,
പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി പി ഷാഹുൽഹമീദ്, ഡെപ്യൂട്ടി ചെയർപേഴ്സൺ ബിപി ഷാഹിദ, സ്ഥലം കൗൺസിലർ അസീസ് കൂളത്ത്, കൗൺസിലർ കെ ജുബരിയത്ത് എന്നിവരടങ്ങിയ സംഘം സ്ഥലം സന്ദർശിച്ചു.
Follow us on :
Tags:
More in Related News
Please select your location.