Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാപ്പ നിയമം പ്രകാരം ജയിലിലടച്ചു

07 Aug 2024 22:48 IST

MUKUNDAN

Share News :

ചാവക്കാട്:തൃശൂർ ജില്ലാ കളക്ടറുടെ കാപ്പ വകുപ്പ് കരുതൽ തടങ്കൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന ചാവക്കാട് പാലയൂര്‍ മുസ്ലീം വീട്ടിൽ അലി മകൻ ഷറഫുദ്ദീനെ(33)യാണ് തൃശൂർ സിറ്റി ജില്ലാ പോലീസ് കമ്മീഷണർ ആർ.ഇളങ്കോയുടെ നിർദേശപ്രകാരം ഗുരുവായൂർ എസിപി ടി.എസ്.സിനോജിന്റെ നേതൃത്വത്തിൽ ചാവക്കാട് എസ്എച്ച്ഒ വി.വി.വിമൽ ചാവക്കാട് ബസ്സ് സ്റ്റാന്റ് പരിസരത്ത് നിന്നും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്.ഗുരുവായൂർ സബ് ഡിവിഷനിലെ ചാവക്കാട്,ഗുരുവായൂര്‍ എന്നീ സ്റ്റേഷനുകളിലും,എറണാംകുളം റൂറൽ ജില്ലയിലെ മുനമ്പം പോലീസ് സ്റ്റേഷനിലും തട്ടികൊണ്ടുപോകൽ,മയക്കുമരുന്ന് ഉപയോഗം അടക്കമുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷറഫുദ്ദീൻ.കാപ്പ നിയമ പ്രകാരം ഉത്തരവിറങ്ങിയിരുന്നെങ്കിലും ഇയാൾ സംസ്ഥാനത്ത് പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു.രഹസ്യവിവരം ലഭിച്ചതനുസരിച്ച് അതിസാഹസികമായാണ് ചാവക്കാട് ചാവക്കാട് എസ്എച്ച്ഒയും,സംഘവും ഇയാളെ അറസ്റ്റ് ചെയ്തത്.അറസ്റ്റ് ചെയ്ത പ്രതിയെ വിയ്യൂർ സെന്റർ ജയിലിൽ ഹാജരാക്കി കരുതൽ തടങ്കലിൽ പാർപ്പിച്ചു.എസ്ഐ ബാബുരാജ്,സിപിഒ മാരായ അബൂബക്കര്‍,വിനീത്,നസൽ,അനൂപ് എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു.











Follow us on :

More in Related News