Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Apr 2026 20:43 IST
Share News :
കടുത്തുരുത്തി: ഏപ്രിൽ ഒമ്പതിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തുന്നതിനായി താഴെ പറയുന്ന ഏതെങ്കിലും ഒരു അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖ ഉപയോഗിക്കാവുന്നതാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് വോട്ടർ ഐഡി കാർഡ് (EPIC) ഹാജരാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ താഴെ പറയുന്ന 12 രേഖകളിൽ ഒന്ന് തിരിച്ചറിയൽ രേഖയായി സ്വീകരിക്കുന്നതാണ്:
1 ആധാർ കാർഡ്
2 തൊഴിലുറപ്പ് പദ്ധതി ( എം എൻ ആർ ഇ ജി എ) ജോബ് കാർഡ്
3.ബാങ്ക്/പോസ്റ്റ് ഓഫീസ് നൽകുന്ന ഫോട്ടോ പതിപ്പിച്ച പാസ്ബുക്ക്
4 തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ് / ആയുഷ്മാൻ ഭാരത് ഹെൽത്ത് കാർഡ്
5 ഡ്രൈവിംഗ് ലൈസൻസ്
6 പാൻ കാർഡ്
7, എൻ.പി.ആർ സ്കീമിന് കീഴിൽ ആർ.ജി.ഐ നൽകിയ സ്മാർട്ട് കാർഡ്
8, ഇന്ത്യൻ പാസ്‌പോർട്ട്
9,ഫോട്ടോ പതിപ്പിച്ച പെൻഷൻ രേഖ
10, കേന്ദ്ര/സംസ്ഥാന സർക്കാരുകൾ അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങൾ/ പബ്ലിക് ലിമിറ്റഡ് കമ്പനികൾ എന്നിവ ജീവനക്കാർക്ക് നൽകുന്ന ഫോട്ടോ പതിപ്പിച്ച ഐ ഡി കാർഡുകൾ
11, എം.പി/എം.എൽ.എ/എം.എൽ.സി മാർക്ക് നൽകിയിട്ടുള്ള ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ
12, കേന്ദ്ര സാമൂഹിക നീതി ആൻഡ് ശാക്തീകരണ മന്ത്രാലയം നൽകുന്ന
യുണീക് ഡിസബിലിറ്റി ( യു ഡി ഐ ഡി )
കാർഡ്.
Follow us on :
Tags:
More in Related News
Please select your location.