Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തന്നെ കൊന്നാൽ ജയിലിൽ പോകാതെ രക്ഷിക്കാമെന്ന് ഭർത്താവിന് ബന്ധു ഉറപ്പു നൽകി’; വിഡിയോയ്‌ക്ക് പിന്നാലെ യുവതി ജീവനൊടുക്കി

28 Jul 2025 07:24 IST

NewsDelivery

Share News :

ലക്നൗ ∙ പൊലീസ് കോൺസ്റ്റബിളായ ഭർത്താവിൻ്റെയും ബന്ധുക്കളുടെയും എണ്ണിപ്പറഞ്ഞ ശേഷം യുവതി ആത്മഹത്യ ചെയ്തു. ആത്മഹത്യയ്ക്കു മുൻപ് സ്വയം ചിത്രീകരിച്ച വിഡിയോയിലാണ് യുവതി താൻ ആത്മഹത്യ ചെയ്യുന്നതിന്റെ കാരണം വ്യക്തമാക്കിയത്.

ഭർത്താവിന്റെ സഹോദരൻ ഉൾപ്പെടെയുള്ള ഭർതൃവീട്ടുകാർ തന്നെ ഒഴിവാക്കാൻ ആഗ്രഹിക്കുന്നെന്നും തന്റെ ഭർത്താവിനെ കൊണ്ട് മറ്റൊരു യുവതിയെ വിവാഹം കഴിപ്പിക്കാൻ നോക്കുന്നതായുമാണ് സൗമ്യ കശ്യപ് എന്ന യുവതി വിഡിയോയിൽ ആരോപിച്ചിരിക്കുന്നത്.

‘‘എന്നെ കൊല്ലാൻ ഭർത്താവിനോട് അഭിഭാഷകനായ അമ്മാവൻ ആവശ്യപ്പെട്ടു. കൊലപ്പെടുത്തിയാൽ ഭർത്താവിനെ ജയിലിൽ പോകാതെ അദ്ദേഹം രക്ഷിക്കുമെന്നാണ് പറഞ്ഞത്’’ – യുവതി വിഡിയോയിൽ പറയുന്നു. സംസാരിക്കുന്നതിനിടയിൽ സൗമ്യ കശ്യപ് പലപ്പോഴും പൊട്ടിക്കരയുന്നുണ്ട്. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

Follow us on :

More in Related News