Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റോട്ടറി ക്ലബ്ബ് പെരുവയുടെ ഭാരവാഹികൾ ചുമതലയേറ്റു

29 Jul 2025 19:08 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: റോട്ടറി ക്ലബ്ബ് പെരുവയുടെ ഭാരവാഹികൾ ചുമതലയേറ്റു

റോട്ടറി ക്ലബ് പെരുവയുടെ പ്രസിഡൻറായി കെ.എസ്. സോമശേഖരൻ നായർ സെക്രട്ടറിയായി സി.കെ മനോജ് കുമാർ, ട്രഷററായി ഡോ.ജിബിൻ പുത്തൂരാൻ മറ്റു ഡയറക്ടർ ബോർഡ് അംഗങ്ങളും ഔദ്യോഗികമായി ചുമതലയേറ്റു. ഞീഴൂർ ലേ ഗ്രാൻ്റ് കൺവെൻഷൻ സെൻററിൽ വച്ച് നടന്ന ചടങ്ങിൽ റോട്ടറി മുൻ ഗവർണർ ഷാജു പീറ്റർ മുഖ്യാതിഥിയായി പങ്കെടുത്തു. പിറവം റോട്ടറി ക്ലബ്ബിന്റെ മുൻപ്രസിഡന്റും അസിസ്റ്റൻറ് ഗവർണറുമായ ഫാദർ ഡോ. ജോൺ എർണിയാകുളത്തിൽ (സീനിയർ പ്രിൻസിപ്പാൾ സെൻ്റ് ഫിലോമിനാസ് ജൂനിയർ കോളേജ്, ഇലഞ്ഞി ) മുഖ്യ പ്രഭാഷണം നടത്തി, മയക്കുമരുന്നുകളുടെ ഉപയോഗം കുട്ടികളിൽ കണ്ടെത്തുന്നതിനും അവയെ നേരിടേണ്ടവിധവും, പ്രതിരോധിക്കേണ്ട വിധവും അദ്ദേഹം വിശദീകരിച്ചു. റോട്ടറി റവന്യൂ ഡിസ്ട്രിക്ട് ഡയറക്ടർ അൻവർ മുഹമ്മദ്, അസിസ്റ്റൻ്റ് ഗവർണർ ഡോ ബിനു. സി. നായർ പുളിക്കൽ, മുൻ അസിസ്റ്റൻറ് ഗവർണർമാരായ എസ്. ഡി . സുരേഷ് ബാബു, രാജൻ പൊതി എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുത്തു. മാത്യു പുത്തൂരാൻ സ്വാഗതം ആശംസിച്ച യോഗത്തിൽ ഷാജി ജോസഫ് പാറേപറമ്പിൽ അധ്യക്ഷത വഹിച്ചു . റോയ് ചെമ്മനം, ജോസ് പീറ്റർ, അനീഷ് വി.വരീക്കൽ, മാത്യു പുത്തൂരാൻ , മാണി.പി. ജോസഫ്, ബേബി സി. ചാലപ്പുറം , ബിജു ഫിലിപ്പ്, അരുൺ സോമൻ, ബിജു പീറ്റർ, ഗ്രേസി ജോയി, എന്നീ മറ്റു ബോർഡംഗങ്ങളും ഷെല്ലി ജോസഫ് (സർജൻ്റ് അറ്റ് ആംസ് ) ചുമതലയേറ്റു. മികച്ച പ്രവർത്തനം കാഴ്ചവച്ച റോട്ടറി അംഗങ്ങൾക്കും പഠന മേഖലയിലെ ഉന്നത നേട്ടങ്ങൾ കൈവരിച്ച റോട്ടറി അംഗങ്ങളുടെ മക്കൾക്കും മെമൻ്റോകൾ സമ്മാനിച്ചു. യോഗത്തിൽ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും നടത്തപ്പെട്ടു.  ജൈവകൃഷി പരിപാലനം, കൂൺകൃഷി പരിശീലനം,  “ജീവിതമാണ് ലഹരി” എന്ന ലഹരിക്കെതിരെയുള്ള ബോധവൽക്കരണം , വിദ്യാർത്ഥിനികൾക്കായി ഉപരിപഠന കോഴ്സുകളിൽ ഫീസാനുകൂല്യം നൽകൽ തുടങ്ങിയ സർവീസ് പ്രൊജക്ടുകളുടെ ഉദ്ഘാടനം യോഗത്തിൽ വച്ച് നിർവഹിച്ചു, പച്ചക്കറി തൈകളുടെ വിതരണം, നിർധനരായ വിദ്യാർഥിനികൾക്കായി സൗജന്യമായി ഇൻവെർട്ടർ ബൾബുകളുടെ വിതരണം എന്നിവ നടത്തി . ആരോഗ്യ മേഖലയിൽ വിവിധ തലത്തിലുള്ള മെഡിക്കൽ ക്യാമ്പുകൾ നടത്തുമെന്ന് പ്രസിഡൻറ് കെ എസ് സോമശേഖരൻ നായർ യോഗത്തിൽ അറിയിച്ചു.

Follow us on :

More in Related News