Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഗ്രി സ്റ്റാക്ക് രജിസ്ട്രേഷൻ്റെ പേരിൽ: ഓൺലൈൻ സേവന കേന്ദ്രങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതായി ആക്ഷേപം.

29 Jul 2025 09:16 IST

UNNICHEKKU .M

Share News :



തിരുവമ്പാടി:കേന്ദ്ര സർക്കാർ നടപ്പാക്കുന്ന 'അഗ്രി സ്റ്റാക്ക്' രജിസ്ട്രേഷൻ എന്ന വ്യാജേന കേരള കൃഷി വകുപ്പിൻ്റെ 'കതിർ ആപ് ' , 'AIMS' എന്നിവയിൽ രജിസ്റ്റർ ചെയ്യിപ്പിച്ച് ചില ഓൺലൈൻ സർവ്വീസ് സെൻ്ററുകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണന്ന് കേരള കോൺഗ്രസ് (സ്കറിയ തോമസ്) കോഴിക്കോട് ജില്ലാപ്രസിഡൻ്റ്അജുഎമ്മാനുവൽആരോപിച്ചു

'കതിർ ആപ് ' , 'AIMS' എന്നിവയിലെ രജിസ്ട്രേഷൻ കർഷകർക്ക് ഉപകാരപ്രദമായ കാര്യമാണ്. എന്നാൽ ഈ രജിസ്ട്രേഷനുകളുടെ അവസാന തിയ്യതി പ്രഖ്യാപിച്ചിട്ടുള്ളതല്ല. 

പ്രധാനമന്ത്രി സമ്മാൻ പദ്ധതിയിൽ അംഗമായവർ *'അഗ്രി സ്റ്റാക്ക്'* രജിസ്ട്രേഷൻ ഈ മാസം മുപ്പത്തിയൊന്നാം തിയ്യതിക്ക് മുമ്പ് നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ് താനും. 'കതിർ ആപ് ' , 'AIMS' എന്നിവയിൽ കർഷകരെ രജിസ്റ്റർ ചെയ്യിപ്പിച്ച തിരുവമ്പാടിയിലെ ചില ഓൺലൈൻ സർവ്വീസ് സെൻ്ററുകൾ *'അഗ്രി സ്റ്റാക്ക്'* രജിസ്ട്രേഷൻ ചെയ്യാനായി ഇനി കൃഷിഭവനിലോ അക്ഷയ കേന്ദ്രത്തിലോ പോകേണ്ടതില്ല എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിനാൽ ആയിരത്തിലധികം കർഷകരാണ് നിലവിൽ പ്രധാനമന്ത്രി സമ്മാൻ പദ്ധതിയിൽ നിന്നും പുറത്താക്കപ്പെടലിന്റെ വക്കിൽ നിൽക്കുന്നത്. ഇത്തരത്തിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാത്ത തിരുവമ്പാടി പഞ്ചായത്ത് പരിധിയിലെ ആയിരത്തി ഇരുനൂറോളം കർഷകരുടെ ലിസ്റ്റും അജു എമ്മാനുവൽ കൃഷിഭവനിൽ നിന്നും ശേഖരിച്ചിട്ടുണ്ട്.

Follow us on :

More in Related News