Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാലക്കുടിയിൽ വൻ സ്പിരിറ്റ് വേട്ട,അതിവേഗതയിൽ വന്ന കാറിനെ പിന്തുടർന്ന് പിടി കൂടിയത് വൻ സ്പിരിറ്റ് ശേഖരം

06 Sep 2024 18:50 IST

WILSON MECHERY

Share News :


ചാലക്കുടി :- ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിൽ ദേശീയപാതയിലൂടെ കാറിൽ കടത്തിക്കൊണ്ടു പോവുകയായിരുന്നു അനധികൃത സ്പിരിറ്റ് ശേഖരവുമായി യുവാവ് പിടിയിലായി .കോട്ടയം ഈരാറ്റുപേട്ട തിടനാട് സ്വദേശി മുണ്ടക്കൽ വീട്ടിൽ സച്ചു (32 വയസ്) നെയാണ് ചാലക്കുടി ഡിവൈഎസ്പി കെ സുമേഷും സംഘവും ചേർന്ന് പിടികൂടിയത്.

 ഓണത്തോടനുബന്ധിച്ച് വ്യാജമദ്യ ഉൽപാദനവും വിതരണവും ഉണ്ടാകുവാൻ ഇടയുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം റേഞ്ച് തലത്തിൽ നടത്തപ്പെടുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി തൃശൂർ റൂറൽ ജില്ല പോലീസ് മേധാവി നവനീത് ശർമ ഐപിഎസിന്റെ മേൽനോട്ടത്തിലാണ് പോലീസ് ദേശീയപാതയിൽവാഹന പരിശോധന നടത്തിയത്.അതിവേഗതയിൽ വന്നിരുന്ന ഒരു വാഹനത്തെക്കുറിച്ച് അറിവ് ലഭിച്ചതിൻ്റെഅടിസ്ഥാനത്തിൽ പോട്ട ആശ്രമം സിഗ്നൻ ജംഗ്ഷനോടു ചേർന്ന് നടത്തിയ വാഹന ചെക്കിനിടയാണ് കാറിൻ്റെ ഡിക്കിയിൽഒളിപ്പിച്ച നിലയിൽ സ്പിരിറ്റ് ശേഖരം കണ്ടെടുത്തത്. പിടികൂടിയ ഡ്രൈവറെ ചോദ്യം ചെയ്തതിൽ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോകുകയായിരുന്നുഎന്ന് അറിവ് ലഭിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിൽ തൃശൂർ ലാലുരിലെ ഒരു വീട്ടിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന അയ്യായിരത്തി അഞ്ഞൂറ് ലിറ്ററോളം സ്പിരിറ്റും പിടികൂടിയായിരുന്നു.വീടു വാടകയ്ക്ക് എടുത്ത് സ്പിരിറ്റ് കച്ചവടത്തിന് ഒത്താശ ചെയ്തിരുന്ന വാടാനപ്പള്ളി സ്വദേശിയായ മണികണ്ഠൻ എന്നയാളെ തൃശൂർ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.അറസ്റ്റിലായ മണികണ്ഠന് രണ്ടു കൊലപാത കേസ് അടക്കം നിരവധി കേസുകൾ ഉണ്ട്.

സ്പിരിറ്റിൻ്റെഉറവിടത്തെ സംബന്ധിച്ചും വിൽപനയിടങ്ങളെ കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

 ഓണത്തിന് മുന്നോടിയായി ചാലക്കുടി ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ വനമേഖലകൾ കേന്ദ്രീകരിച്ചുംപുഴയോരങ്ങൾക്കരികിലും വ്യാജവാറ്റിനെതിരെയുള്ള റെയ്ഡുകൾ നടന്നു വരികയാണ്. 

പ്രതികളെ അറസ്റ്റ് ചെയ്യുവാനും അന്വേഷണ സംഘത്തിലും അതിരപ്പിള്ളി സിഐ ബിജു വി., തൃശ്ശൂർ വെസ്റ്റ് സിഐ പി ലാൽ കുമാർ, ചാലക്കുടി സബ് ഇൻസ്പെക്ടർ അൽബിൻ തോമസ് വർക്കി, ക്രൈം സ്ക്വാഡ് അംഗങ്ങളായ സതീശൻ മടപ്പാട്ടിൽ ,റോയ് പൗലോസ്,മൂസ പി എം ,സിൽജോ വി. യു , ദിനേശ് പി ഐ ,റെജി എ യു , ബിനു എം ജെ, ഷിജോ തോമസ്. മഹേഷ് കെ.കെ, ചാലക്കുടി പോലീസ് സ്റ്റേഷനിലെ എസ് ഐ ഹരിശങ്കർ പ്രസാദ് ,സീനിയർസിവിൽ പോലീസ് ഓഫീസർ ആൻസൻ പൗലോസ്, സിപിഒമാരായ സനോജ് കെ.എം, ശ്യാം ചന്ദ്രൻ, സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ മുരുകേഷ് കടവത്ത്, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ സി.ബി ഷെറിൽ, ജില്ലാ ഇൻ്റലിജൻ്റ്സ് ഓഫീസർ ഒ.എച്ച് ബിജു എന്നിവരും ഉണ്ടായിരുന്നു.

സ്പിരിറ്റ് ഗോഡൗൺ കണ്ടെത്തി പിടികൂടിയതിനാൽ ആസന്നമായേക്കാമായിരുന്ന വൻ വ്യാജമദ്യദുരന്തത്തിന് തടയിടാൻ പോലീസിനായി. സ്പിരിറ്റിന്റെ ഉറവിടം കണ്ടെത്തുവാനും മുഴുവനാളുകളെയും കണ്ടെത്തി പിടികൂടുവാനും വിശദമായ അന്വേഷണം നടത്തുന്നതിന് പ്രത്യേകാന്വേഷണ സംഘം രൂപീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Follow us on :

More in Related News