Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Oct 2024 19:11 IST
Share News :
വൈക്കം:വൃദ്ധദമ്പതികളുടെ വീട്ടിൽ
ഹോംനേഴ്സ് ആയി ജോലിക്ക് എത്തിയ ശേഷം അലമാരയിൽ നിന്നും 7 പവനോളം സ്വർണ്ണാഭരണങ്ങൾ കവർന്ന കേസ്സിൽ തിരുവനന്തപുരം സ്വദേശിയായ യുവതിയെ തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു..
തിരുവനന്തപുരം നെടുമങ്ങാട് ചന്ത ഭാഗത്ത് താന്നിവിള പുത്തൻവീട്ടിൽ വൃന്ദ (25)നെയാണ് പോലീസ് തന്ത്രപരമായി പിടികൂടിയത്.
ചെമ്പ് ഏനാദി പാറപ്പുറം ഭാഗത്ത് പുല്ലമ്പത്തറ ഗുണശീലൻ ഭാര്യ പ്രസന്ന എന്നിവരുടെ വീട്ടിൽ രണ്ടാഴ്ചമുമ്പ് ഹോംനേഴ്സ് ആയി ജോലിക്ക് എത്തിയതായിരുന്നു യുവതി. തൃപ്പൂണിത്തുറയിലുള്ള അപ്പ് ടുഡേറ്റ് എന്ന ഹോം നേഴ്സിംഗ് സ്ഥാപനത്തിൽ നിന്നാണ് യുവതി ജോലിക്കെത്തിയത്.കഴിഞ്ഞ 23ന് പ്രസന്ന കുടുംബ ക്ഷേത്രത്തിൽ പോകുന്നതിന് കിടപ്പുമുറിയിലെ അലമാരിയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ എടുത്ത് ധരിക്കുകയും തിരികെ വയ്ക്കുകയും ചെയ്തിരുന്നു.തുടർന്ന് 28ന് ഒരു ബന്ധുവിന്റെ വീട്ടിൽ പോകുന്നതിനായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ നഷ്ട്ടപ്പെട്ട വിവരം അറിയുന്നത്. ഇതിനിടെ വൃന്ദ പെട്ടെന്ന് വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് പകരം ഏജൻസിയിൽ നിന്ന് മറ്റൊരു ഹോം നേഴ്സിനെ അയക്കുകയും ചെയ്തിരുന്നു. പ്രസന്നയുടെ പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലിസ് കേസ്സ് രജിസ്റ്റർ ചെയ്യുകയും എസ് എച്ച് ഒ വിപിൻ ചന്ദ്രൻ ,എസ് ഐമാരായ പി.എസ് സുധീരൻ, അജി.ആർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഹെല്ലാ ജോർജ്, അഭിലാഷ് എം.എസ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് യുവതിയെ തന്ത്രപരമായി
തിരികെ എത്തിച്ച് പിടികൂടുകയായിരുന്നു. യുവതി കോട്ടയം പാമ്പാടി ഭാഗത്ത്
വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നും മോഷ്ടിച്ച ആഭരണങ്ങളുടെ ഒരു ഭാഗവും, പാമ്പാടി ഭാഗത്തുള്ള കടയിൽ വിറ്റ 2 പവനോളം സ്വർണ്ണാഭരണങ്ങളും പോലിസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.