Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 May 2026 19:12 IST
Share News :
ഏങ്ങണ്ടിയൂർ:ഹിന്ദു ഐക്യവേദി ഏങ്ങണ്ടിയൂർ പഞ്ചായത്ത് കൺവെൻഷനും ഭാരവാഹി തിരഞ്ഞെടുപ്പും നടത്തി.ഏങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സ്കൂളിൽ വെച്ച് നടന്ന സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.എൻ.അശോകൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണദാസ് മംഗലത്ത് അധ്യക്ഷത വഹിച്ചു.ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി കെ.പി.മണികണ്ഠൻ ഭാരവാഹി പ്രഖ്യാപനം നടത്തി.ചാവക്കാട് താലൂക്ക് വർക്കിംഗ് പ്രസിഡന്റ് അനിൽ തളിക്കുളം,സെക്രട്ടറി പി.എസ്.സുബ്രഹ്മണ്യൻ,എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഉഷ സുകുമാരൻ,പഞ്ചായത്ത് ഭാരവാഹികളായ എം.ജെ.ഉണ്ണികൃഷ്ണൻ,സുനീഷ് പാലക്കൽ,വിനോദ് നമ്പിയത്ത്,ടി.വി.പ്രകാശൻ എന്നിവർ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി ദേവാനന്ദ്ജി ഐക്കാരത്ത്,ഗോപി തറയിൽ(രക്ഷാധികാരികൾ),സർജുകുമാർ പള്ളിക്കടവത്ത്(പ്രസിഡന്റ്),വിനോദ് നമ്പിയത്ത്(ജനറൽ സെക്രട്ടറി),എം.ജെ.ഉണ്ണികൃഷ്ണൻ(സംഘടനാ സെക്രട്ടറി),സുധിലൻ കുന്നത്ത്(ട്രഷറര്‍),തേജ് കളത്തിൽ,കെ.ആർ.രാജേഷ്(വൈസ് പ്രസിഡന്റ്‌മാർ),ടി.വി.പ്രകാശൻ,കെ.ആർ.വിനോദ്,സുനീഷ് പാലക്കൽ,എം.കെ.രതീഷ്(സെക്രട്ടറിമാർ)എന്നിവരെ തെരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.