Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jun 2025 21:14 IST
Share News :
മുക്കം:മലയോരത്തെവൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ ഇരുവഴിഞ്ഞി, ചെറുപ്പുഴകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ആനക്കാംപൊയിൽ ഭാഗത്ത് മലവെള്ളപ്പാച്ചിൽ ' താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം കുതിക്കുന്നു. ചാത്തമംഗലത്ത് ചെറുപുഴയിൽ വയോധികനെ കാണാതായി. കൂഴക്കോട് സ്വദേശി കാച്ചിക്കോളിൽ മാധവൻ നായർ (80)കാണാതായത്. തെരച്ചിലിൽ ചെരുപ്പും കുടയും കണ്ടെത്തിയിട്ടുണ്ട്. മുക്കം, വെള്ളിമാടുകുന്ന് ഫയർഫോഴ്സ് യുണിറ്റുകളുടെയും കുന്ദ മംഗലം പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മോശം കാലാവസ്ഥയെതുടർന്ന് ഇന്നത്തെ തെരച്ചിൽ തൽക്കാലം നിർത്തിയിരിക്കയാണ്. നാളെ രാവിലെ 7 മണിക്ക് തെരച്ചിൽ പുനരാരംഭിക്കും. മുക്കം ഫയർ സ്റ്റേഷൻ ഓഫീസ്സർ എം. അബദുൽ ഗഫൂർ, സീനിയർ ഫയർ ഓഫീസ്സർ എൻ രാജേഷ്, കുന്ദമംഗലം എ സ്ഐ ഹാഷീസ്, ചാത്തമംഗലം വില്ലേജ് ഓഫീസ്സർ പത്മനാഭൻ എന്നിവരുടെ നേ തൃത്വത്തിലാണ് തെരച്ചിൽ നടത്തിയത്. വൃഷ്ടി ദേശങ്ങളിലെ മഴ കനത്തതോടെ ഒട്ടുമിക്കപുഴകളിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറൽ ശക്തിപ്പെട്ടിരിക്കയാണ്. പുൽപ്പറമ്പ്, ചേന്ദമംഗല്ലൂർ, കാരശ്ശേരി പ്രദേശങ്ങളിലെ വയലുകളിൽ വെള്ളം കയറി. ചേന്ദമംഗല്ലൂർ വയലിലെ കോൺക്രീറ്റ് നടപ്പാത രാത്രി 8 മണിയോടെ വെള്ളത്തിലായി. മഴ ഇനിയും കനത്താൽ വെള്ളപ്പൊക്ക ഭീഷണിയുണ്ട്.
ചിത്രം : ചാത്തമംഗലം ചെറുപുഴയിൽ കാണാതായ വയോധികന് വേണ്ടി തെരച്ചിൽ നടത്തുന്ന രക്ഷ ബോട്ടുകൾ
Follow us on :
Tags:
More in Related News
Please select your location.