Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിനേഷിന് സ്വർണമെഡൽ നൽകി ആദരിച്ച് ഹരിയാനയിലെ പഞ്ചായത്ത്

26 Aug 2024 16:42 IST

- Shafeek cn

Share News :

ന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ഹരിയാനയിലെ സർവ്ഖാപ് പഞ്ചായത്ത് സ്വർണമെഡൽ നൽകി ആദരിച്ചു.വിനേഷിന്റെ ജന്മദിനമായ ഓഗസ്റ്റ് 25നാണ് താരത്തെ പഞ്ചായത്ത് ആദരിച്ചത്. പാരിസ് ഒളിംപിക്‌സ് ഗുസ്തിയിൽ ഫൈനലിന് തൊട്ടുമുൻപ് അയോഗ്യയാക്കപ്പെട്ട വിനേഷിന് മെഡൽ നഷ്ടമായിരുന്നു. ഇതിനുപിന്നാലെ വിനേഷ് ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.പഞ്ചായത്ത് സംഘടിപ്പിച്ച പരിപാടിക്കിടെ വിനേഷ് പറഞ്ഞ വാക്കുകളും ഇപ്പോൾ ശ്രദ്ധ നേടുകയാണ്. അയോഗ്യതയ്ക്ക് പിന്നാലെ പ്രഖ്യാപിച്ച വിരമിക്കൽ തീരുമാനം പിൻവലിക്കുമെന്ന സൂചനയാണ് വിനേഷ് നൽകിയത്.


‘എന്റെ പോരാട്ടം അവസാനിച്ചിട്ടില്ല. രാജ്യത്തെ സ്ത്രീകളുടെ അഭിമാനത്തിനായുള്ള പോരാട്ടം തുടങ്ങിയിട്ടേയുള്ളൂ. പാരിസിൽ മത്സരിക്കാൻ കഴിയാതെ വന്നപ്പോൾ ഞാൻ വളരെ നിർഭാഗ്യവതിയാണെന്ന് കരുതിയിരുന്നു. എന്നാൽ തിരികെ ഇന്ത്യയിലെത്തിയപ്പോൾ ലഭിച്ച സ്‌നേഹവും പിന്തുണയും ഞാൻ എത്ര ഭാഗ്യവതിയാണെന്ന് മനസ്സിലാക്കി. ഏത് മെഡലിനേക്കാളും വലിയ ബഹുമതി തന്ന എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു’, വിനേഷ് പറഞ്ഞു.


ഒളിംപിക്സ് ഗുസ്തിയിൽ വനിതകളുടെ 50കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഫൈനലിലെത്തിയെങ്കിലും ഭാരപരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് താരം അയോഗ്യയാക്കപ്പെട്ടത്. പിന്നാലെ വെള്ളി മെഡലിനായി കായിക തർക്കപരിഹാര കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളിയതോടെ വിനേഷിന് മെഡലില്ലാതെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. എന്നാൽ ഡൽഹി വിമാനത്താവളത്തിലെത്തിയ താരത്തിന് മികച്ച സ്വീകരണമാണ് സഹ താരങ്ങളും ജനങ്ങളും നൽകിയിരുന്നത്.

Follow us on :

Tags:

More in Related News