Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Apr 2026 17:03 IST
Share News :
പുന്നയൂർക്കുളം:പുന്നയൂർക്കുളത്ത് നെല്ല് സംഭരണ കേന്ദ്രം തുറക്കണമെന്ന് പരൂർ പടവ് കർഷകർ.പരുർ പടവ് നെൽ കർഷകരുടെ നേതൃത്വത്തിൽ നടത്തിയ കൊയ്ത്ത് ഉത്സവ ചടങ്ങിലാണ് കർഷകരുടെ ആവശ്യം അവതരിപ്പിച്ചത്.കൊയ്ത്ത് ഉത്സവം പുന്നയൂർകുളം പഞ്ചായത്ത് പ്രസിഡന്റും,പരൂർ പടവ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവുമായ ഹസ്സൻ തളികശ്ശേരി ഉദ്ഘാടനം ചെയ്തു.ചമ്മന്നൂർ രാജീവ് ഗാന്ധി ലിങ്ക് റോഡ് പാടത്ത് വെച്ച് നടത്തിയ പരിപാടിയിൽ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും പടവ് കമ്മിറ്റി പ്രസിഡന്റുമായ അബുബക്കർ കുന്നംകാട്ടേൽ അദ്ധ്യക്ഷത വഹിച്ചു.ഈ വർഷം പരൂർ പടവിൽ കുടുതലും ഉമ ഇനത്തിൽ പെട്ട വിത്താണ് കൃഷിക്കായി ഇറക്കിയത്.പല പ്രതിസന്ധികൾ തരണം ചെയ്താണ് കർഷകർ കൃഷി ഇറക്കിയത്.കാലാവസ്ഥ അനുകൂലമെങ്കിൽ നല്ല രീതിയിലുള്ള വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.കൊയ്ത്തുത്സവ ചടങ്ങിൽ
പൊന്നാനി കോൾ സംരക്ഷണ സമതി സെക്രട്ടറി ജയാനന്ദൻ,ഷുക്കൂർ കോറോത്തയിൽ,അഷ്ക്കർ അറക്കൽ,ബാലൻ എഴുത്തുപുരക്കൽ,സുബ്രൻ തലക്കാട്ട്,കെ.വി.കുഞ്ഞിമൊയ്തു,ജയൻ കാണംകോട്ട്,അബ്ദുൽ മുജിബ് അറക്കൽ,ശംസു പുന്നൂക്കാവ് തുടങ്ങിയവർ സംസാരിച്ചു.പരൂർ പടവ് കമ്മിറ്റി സെക്രട്ടറി അബ്ദുൽ ജബാർ സ്വാഗതവും,പി.കെ.വിനോദ് നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.