Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരന്‍ പാലുവായ് സ്വദേശി രമേഷിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു

05 Nov 2024 19:42 IST

MUKUNDAN

Share News :

ഗുരുവായൂര്‍:ദേവസ്വം ജീവനക്കാരന്‍ പാലുവായ് സ്വദേശി രമേഷിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റുചെയ്തു.ചാവക്കാട് ചാപ്പറമ്പ് കൊപ്പര ബിജു വധക്കേസിലെ ഒന്നാം പ്രതിയും,എസ്.ഡി.പി.ഐ പ്രവര്‍ത്തകനുമായ ചാവക്കാട് മണത്തല പള്ളിപറമ്പില്‍ വീട്ടില്‍ അനീഷ്(36),ഇയാളുടെ പെങ്ങളുടെ മകനും,കൊപ്പര ബിജു വധക്കേസിലെ രണ്ടാം പ്രതിയുമായ മണത്തല മേനോത്ത് വീട്ടില്‍ വിഷ്ണു(25)വിനെയുമാണ് തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോയുടെ നേതൃത്വത്തില്‍ ഗുരുവായൂര്‍ അസി.കമ്മീഷണര്‍ പോലീസ് കെ.എം.ബിജുവും,ഗുരുവായൂര്‍ ടെമ്പിള്‍ സിഐ ജി.അജയകുമാറും,സംഘവും അറസ്റ്റുചെയ്തത്.ഇക്കഴിഞ്ഞ 3-ന് ഞായറാഴ്ച്ച രാത്രി പതിനൊന്നരയോടേയാണ് കേസിനാസ്പദമായ സംഭവം നടന്നത്.ഗുരുവായൂര്‍ പ്രൈവറ്റ് ബസ്സ് സ്റ്റാന്റ് പരിസരത്ത് വെച്ച് ദേവസ്വം ജീവനക്കാരന്‍ രമേഷുമായി പ്രതികള്‍ വാക്കുതര്‍ക്കമുണ്ടാക്കുകയും,തുടര്‍ന്ന് ഒന്നാം പ്രതി അനീഷ് കൈയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് രമേഷിനെ കുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ഗുരുതരമായി പരിക്കേറ്റ രമേഷ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.പ്രതികള്‍ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും,സഞ്ചരിക്കാൻ ഉപയോഗിച്ച മോട്ടോര്‍ സൈക്കിളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.ഈകേസിലെ കൂട്ടുപ്രതികള്‍ ഒളിവിലാണെന്നും,അവര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും ഗുരുവായൂര്‍ ടെമ്പിള്‍ സിഐ ജി.അജയകുമാര്‍ അറിയിച്ചു.പ്രതികളെ പിടികൂടിയ സംഘത്തില്‍ എഎസ്ഐമാരായ കെ.സാജന്‍,രാജേഷ്,സീനിയര്‍ സിപിഒമാരായ രജ്ഞിത്,ഗഗേഷ്,സിപിഒമാരായ റമീസ്,ഷഫീക് എന്നിവരും ഉണ്ടായിരുന്നു.ചാവക്കാട് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജറാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.വരും ദിവസങ്ങളില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്നും ടെമ്പിള്‍ പോലീസ് അറിയിച്ചു.പ്രതികളായ അനീഷും,വിഷ്ണുവും ചാവക്കാട് മേഖലയിലും,മറ്റു സ്ഥലങ്ങളിലും മയക്കുമരുന്ന്,മദ്യം,കഞ്ചാവ് എന്നീ ലഹരി വസ്തുക്കളുടെ ചില്ലറ വിൽപ്പനക്കാരും,നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളുമാണ്.ചാവക്കാട് മണത്തല ചാപ്പറമ്പ് നാഗയക്ഷി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കൊപ്ര ചന്ദ്രന്റെയും,തങ്കമണിയുടെയും മകൻ ബിജുവിനെ 2021 ഒക്ടോബർ 31-ന് വൈകിട്ട് 5 മണിക്ക് അനീഷും,വിഷ്ണുവും,വേറൊരു പ്രതിയും കൂടി ചേർന്ന് ചാപ്പറമ്പ് സ്‌കൂളിന് കിഴക്കുഭാഗത്ത് വെച്ചാണ് ക്രൂരമായി കുത്തി വീഴ്ത്തി കൊലപ്പെടുത്തിയത്.

Follow us on :

More in Related News