Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഗൂഗിളിന്റെ പുതിയ ലോഗോ

15 May 2025 06:32 IST

NewsDelivery

Share News :

അമേരിക്കൻ ടെക്നോളജി ഭീമനാൻ ഗൂഗിള്‍ അവരുടെ ലോഗോയില്‍ മാറ്റംവരുത്തി. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഗൂഗിളിന്റെ ആദ്യ ലോഗോ പരിഷ്‌കാരം. പുതിയ ലോഗോയിലെ മാറ്റം കണ്ടുപിടിക്കണമെങ്കില്‍ സൂക്ഷിച്ചുനോക്കണമെന്ന് മാത്രം. നേരത്തെ ക്യാപിറ്റല്‍ ലെറ്റര്‍ ജിയില്‍ ചുവപ്പ്, മഞ്ഞ, പച്ച, നീല എന്നീ നാല് നിറങ്ങള്‍ ഓരോ ബ്ലോക്കുകളായി കട്ട് ചെയ്ത ഡിസൈനിലായിരുന്നു ലോഗോ. ആ കളറുകളെ തമ്മില്‍ ലയിപ്പിച്ച് ഒരു ഗ്രേഡിയന്റ് ലൈനില്‍ മാറ്റിപ്പിടിച്ചു എന്നതാണ് പുതിയ മാറ്റം.

To advertise here, 

ഒറ്റ നോട്ടത്തില്‍ വലിയ വ്യത്യാസമൊന്നും തോന്നില്ലെങ്കിലും ഈ മാറ്റത്തിന് പിന്നില്‍ എ.ഐയ്ക്കും അല്‍പം പങ്കുണ്ടായിരിക്കാം. ഗൂഗിളിന്റെ എഐ ചാറ്റ്‌ബോട്ടായ ജെമിനൈയുടെ ലോഗോയില്‍ നല്‍കിയിരുന്ന ഗ്രേഡിയന്റ് സ്‌റ്റൈല്‍ തന്നെയാണ് ഗൂഗിള്‍ പുതിയ ലോഗോയിലും നല്‍കിയത്. ഇതിന് മുമ്പ് 2015ലാണ് ഗൂഗിള്‍ അവരുടെ ലോഗോയില്‍ മാറ്റംവരുത്തിയിരുന്നത്. അന്ന് ഗൂഗിള്‍ ഐക്കണിലെ സ്മാള്‍ ലെറ്റര്‍ ജി, ക്യാപിറ്റല്‍ ലെറ്റര്‍ ജി ആക്കി മാറ്റുകയായിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴത്തെ ലോഗോയിലുള്ളത് നിസ്സാരമാറ്റങ്ങള്‍ മാത്രം. ഏതായാലും ഗൂഗിളിന്റ ലോഗോ മാറ്റം സാമൂഹികമാധ്യമങ്ങളിലും ചര്‍ച്ചയായിട്ടുണ്ട്. കൊള്ളാമെന്ന് ചിലര്‍ പറയുമ്പോള്‍ ഇതിലിപ്പോള്‍ എന്താണ് മാറ്റമെന്ന് ചോദിക്കുന്നവരും ഒട്ടും കുറവല്ല. 


Follow us on :

More in Related News