Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 May 2026 20:53 IST
Share News :
തലയോലപ്പറമ്പ്: ഗൾഫ് യുദ്ധത്തിന്റെ സാഹചര്യത്തിൽ ഇന്ധനക്ഷാമം പരിഹരിക്കാൻ കഴിയാത്തത് കേന്ദ്രസർക്കാരിൻ്റെ തെറ്റായ വിദേശ നയം മൂലമാണെന്ന് കോൺഗ്രസ് നേതാവ് വി. എം.സുധീരൻ അഭിപ്രായപ്പെട്ടു. അന്യായമായ ഇന്ധന വിലവർധനവിനെതിരെ തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ധന വിലവർധനവ് ജനങ്ങളെ ബാധിക്കാതിരിക്കാൻ പല വിദേശരാജ്യങ്ങളും സബ്സിഡിയോടുകൂടി ഇന്ധനം വിതരണം ചെയ്തിട്ടും നരേന്ദ്രമോഡി സർക്കാർ അതിന് തയ്യാറാകാതിരുന്നത് ജനദ്രോഹമാണെന്നും വി. എം സുധീരൻ ആരോപിച്ചു. തലയോലപ്പറമ്പ് സെൻട്രൽ ജംഗ്ഷനിൽ നടന്ന പ്രതിഷേധ സംഗമത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം കെ ഷിബു അധ്യക്ഷത വഹിച്ചു. കെ.ബിനിമോന്‍ എംഎൽഎ, കെ പി സി സി അംഗം മോഹൻ ഡി. ബാബു, ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറിമാരായ പി. വി പ്രസാദ്, അഡ്വ.പി. പി സിബിച്ചൻ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ എസ്. ജയപ്രകാശ്, കെ.കെ ഷാജി,
ഷൈൻ പ്രകാശ്, പി.വി. സുരേന്ദ്രൻ,
എം.ജെ.ജോർജ്,.വി.ജെ ബാബു,
കുമാരി കരുണാകരൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ ജോസ് വി.ജേക്കബ്,
കെ.ജെ സണ്ണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കുര്യാക്കോസ് തോട്ടത്തിൽ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റുമാരായ മോഹൻ കെ. തോട്ടുപുറം, വി.സി ജോഷി, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് വി.ടി.ജെയിംസ്, വി.കെ ശശിധരൻ വാളവേലി, പി.കെ ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു. ബ്ലോക്ക്, മണ്ഡലം കോൺഗ്രസ് നേതാക്കൾ, തൃതല പഞ്ചായത്ത് അംഗങ്ങൾ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങി നിരവധി പേർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.