Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Aug 2024 10:18 IST
Share News :
ലോസ് ഏഞ്ചൽസ്: ‘ഫ്രണ്ട്സ്’ സീരീസ് താരം മാത്യു പെറിയുടെ മരണവുമായി ബന്ധപ്പെട്ട് അഞ്ച് പേർക്കെതിരെ കേസെടുത്ത് അന്വേഷണ സംഘം. മാത്യു പെറിയുടെ ഡോക്ടർമാർ, അസിസ്റ്റന്റ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.നടന്റെ ശരീരത്തിൽ കാണപ്പെട്ട കെറ്റാമൈൻ രാസവസ്തു വിതരണം ചെയ്യുന്ന വലിയ ശൃംഖലയിൽ ഇവർ അംഗങ്ങളാണെന്നാണ് വിവരം. ഇവരാകാം നടന് അമിത അളവിൽ കെറ്റാമൈൻ നൽകിയതെന്ന് അന്വേഷണ സംഘം സംശയിക്കുന്നു.
കഴിഞ്ഞ ഒക്ടോബറിലാണ് ഏറെ പ്രശസ്തനായ മാത്യു പെറിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ലോസാഞ്ചൽസിലെ വീട്ടിലെ കുളിമുറിയിലാണ് മൃതദേഹം കണ്ടത്. ഹൃദയാഘാതം മൂലമാകാം മരണമെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെറ്റാമൈൻ ആണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.
വിഷാദത്തിനും ഉത്കണ്ഠയ്ക്കും മറ്റുമുള്ള ചികിത്സയ്ക്ക് ഉപയോഗിക്കുന്ന കെമിക്കലാണ് കെറ്റാമൈൻ. താരം ഇൻഫ്യൂഷൻ തെറാപ്പിക്ക് വിധേയനായിരുന്നുവെന്ന് വിവരമുണ്ടായിരുന്നു. എന്നാൽ മരിക്കുന്നതിന് ആഴ്ചയ്ക്ക് മുൻപ് താരത്തിന്റെ ചികിത്സ അവസാനിച്ചിരുന്നു. മാത്രമല്ല, താരത്തിന്റെ ശരീരത്തിലെ കെറ്റാമൈൻ ചികിത്സാർത്ഥം ശരീരത്തിലെത്തിയതല്ല എന്നും ഡോക്ടർമാർ കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലാണ് മാത്യു പെറിയുടെ മരണത്തിന്റെ പിന്നിൽ ആരെന്ന സംശയം ഉണർത്തിയതും താരത്തിന്റെ സംഘത്തിൽ നിന്നുള്ളവരുടെത്തന്നെ അറസ്റ്റിലേക്ക് നയിച്ചതും.
Follow us on :
Tags:
More in Related News
Please select your location.