Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇസ്രയേൽ ആക്രമണത്തിൽ 48 മരണം; ബെയ്റൂത്തിൽ കൊല്ലപ്പെട്ടത് 18 പേർ

14 Nov 2024 13:51 IST

Shafeek cn

Share News :

ജറുസലേം: പുറംലോകവുമായി എല്ലാവിധ ബന്ധമറ്റ വടക്കൻ ഗാസയിൽ ഭക്ഷണവും വെള്ളവുമെത്തിക്കാനുള്ള ജീവകാരുണ്യ സംഘടനകളുടെ ശ്രമം തുടരുന്നതിനിടെ, ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ കൊല്ലപ്പെട്ടത് ഒറ്റദിവസം 46 പലസ്തീൻകാർ. കഴിഞ്ഞദിവസം കഫറ്റേരിയയിൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട 11 പേരും ഇതിൽ ഉൾപ്പെടുന്നു. ചൊവ്വാഴ്ച ലബനൻ തലസ്ഥാനമായ ബെയ്റൂത്തിലെ തെക്കൻ മേഖലയിൽ ബോംബാക്രമണങ്ങളിൽ 18 പേരും കൊല്ലപ്പെട്ടു. വടക്കൻ ഇസ്രയേൽ നഗരമായ ഹൈഫയിലെ ഒരു നഴ്സറി സ്കൂളിനു സമീപം ഹിസ്ബുള്ളയുടെ റോക്കറ്റ് പതിച്ചെങ്കിലും ആളപായമില്ല. അതേസമയം കുട്ടികൾ ബോംബ് ഷെൽട്ടറിലായിരുന്നു.


ഗാസയിൽ സഹായവിതരണം സാധ്യമാക്കാൻ ആക്രമണം നിർത്തണമെന്ന ആവശ്യം യുഎസ് ആവർത്തിച്ചു. അതോടൊപ്പം ഗാസയിൽ ഇസ്രയേൽ ലക്ഷ്യം നേടിക്കഴിഞ്ഞ സാഹചര്യത്തിൽ യുദ്ധം നിർത്താൻ സമയമായെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. വടക്കൻ ഗാസയിലേക്ക് ഭക്ഷണവുമായി പോയ ഒരു ട്രക്ക് മാത്രമാണ് ഈ മാസം ഇസ്രയേൽ കടത്തിവിട്ടതെന്ന് യുഎൻ വ്യക്തമാക്കി. അതേസമയം ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഇതുവരെ 43,712 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,03,258 പേർക്കു പരുക്കേറ്റു. ലബനനിൽ ഇതുവരെ 3287 പേർ കൊല്ലപ്പെട്ടു.

Follow us on :

More in Related News