Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടന്നു

28 Jul 2024 18:25 IST

Enlight News Desk

Share News :

എടത്വ: അക്ഷയ പുരുഷ സ്വയംസഹായസംഘത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയുടെ സഹകര ണത്തോടെ ആനപ്രമ്പാൽ തെക്ക് വട്ടടി നിത്യ സഹായ മാതാ മലങ്കര കത്തോലിക്ക പള്ളിയില്‍ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്ക്കരണ ശില്പശാലയും നടന്നു.

പൊതു സമ്മേളനം ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. ഡി സുരേഷ് അധ്യക്ഷനായിരുന്നു.തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ് സീനിയർ റെസിഡന്റ് മെഡിക്കൽ ഓഫിസർ ഡോ. ജ്യോത്സന നായർ ബോധവത്ക്കരണ ക്ലാസ് നയിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോജി ഏബ്രഹാം, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു ഏബ്രഹാം, ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രി കമ്മ്യൂണിറ്റി മെഡിസിൻ മാനേജർ അവിരാ ചാക്കോ ,നിത്യ സഹായ മാതാ മലങ്കര കത്തോലിക്ക പള്ളി ഫാദർ മത്തായി മണപ്പുറം, സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക സെക്രട്ടറി ഡോ ജോൺസൺ വി.ഇടിക്കുള, രക്ഷാധികാരി സി.കെ ഹരിദാസ്, പ്രോഗ്രാം കൺവീനർമാരായ വിൽസൺ പൊയ്യാലുമാലിൽ, സുമേഷ് ചിറയിൽ, അക്ഷയ പുരുഷ സ്വയം സഹായ സമിതി എൻ. കെ സദാനന്ദൻ എന്നിവർ പ്രസംഗിച്ചു. ജനറൽ,അസ്ഥി, ത്വക്ക്,ദന്ത, സാമൂഹ്യ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ രോഗികളെ പരിശോധിച്ചു 

Follow us on :

More in Related News