Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഈദ് ഗാഹിൽ: ലഹരി പ്രതിരോധത്തിൻ്റെയും ഗസ്സ ഐക്യദാഢ്യസന്ദേശങ്ങളുടെ വേദിയായി..

31 Mar 2025 14:44 IST

UNNICHEKKU .M

Share News :

- എം ഉണ്ണിച്ചേക്കു .

മുക്കം: ഒരു മാസ കാല റമദാൻ നോമ്പിലൂടെ നേടിയെടുത്ത ആത്മവിശുദ്ധിയും, ആത്മസമർപ്പണത്തിന് ശേഷമുള്ള ചെറിയ പെരുന്നാളിനുള്ള ഈദ് ഗാഹ് ഇക്കുറി ലഹരി പ്രതിരോധ പ്രവർത്തനങ്ങൾക്കും, ഗസ്സയുടെ സുരക്ഷക്കായി പൊരുതുന്ന ഫലസ്തീനികളോടുള്ള ഐക്യദാർഢ്യ സന്ദേശങ്ങളുടെ വേദിയായി ചേന്ദമംഗല്ലൂർ ഒതയമംഗലം മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ അൽ ഇസ്ലാഹ് ഇംഗ്ലീഷ് സ്ക്കൂൾ അങ്കണത്തിൽ ഈദ് ഗാഹിന് വേദിയൊരുക്കിയത്. മാധ്യമം, മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹിമാൻ പെരുന്നാൾ ഖുത്ത്ബക്ക് നേതൃത്വം നൽകി. മയക്ക്മരുന്ന് മഹാവിപത്തിനെ തടയിടാൻ ബലപ്രയോഗത്തിലൂടെ മാത്രമേ സാധിക്കുമെങ്കിൽ അത് സ്വീകരിക്കാവുന്നതാണന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അത്പ്രയോഗിക്കുക തന്നെ വേണമെങ്കിൽ പോലീസ്സ്, എക്സൈസ് സംവിധാനത്തെ സമീപിക്കാം. തടഞ്ഞേ തീരുമെങ്കിൽ അതിനുള്ള വിവരവും അവർക്ക് കൊടുക്കാം. അല്ലാത്ത പക്ഷം സമൂഹമാകുന്ന കപ്പൽ മുങ്ങി പോകുക തന്നെ ചെയ്യും അദ്ദേഹം ഉദാഹരണത്തിലൂടെ ചൂണ്ടികാട്ടി. നമ്മുടെ സാധാരണ പ്രവർത്തന മേഖലയിലെ സ്ഥലങ്ങളിൽ മയക്ക് മരുന്ന് കടന്ന് വരുന്നുണ്ടെങ്കിൽ, അതിൻ്റെ പേരിൽ പണമുണ്ടാക്കാൻ ശ്രമിക്കുന്നവരുണ്ടെങ്കിൽ, സുഖജീവിതം എന്ന പേര് പറഞ്ഞ് തോന്നിവാസത്തിന് തയ്യാറാകുന്നവരുണ്ടെങ്കിൽ ചുരുങ്ങിയത് ബന്ധപ്പെട്ട അധികൃതർക്ക് വിവരമറിയിച്ച് തടയണം. അവരത് തടയണം. നി സംഗത പുലർത്തിയാൽ എല്ലാവരെയും സാരമായി ബാധിക്കും. തെറ്റിൽ നിന്ന് മാറി നിൽക്കാനുള്ള പരിശീലനങ്ങളാണ് വിശുദ്ധ റമദാൻ നോമ്പിലൂടെ നാം നേടിയെടുത്തത്. ഇതിൻ്റെ പരിശീലനത്തിൻ്റെ എല്ലാ വിധ അടയാളങ്ങളും , സ്വാധീനങ്ങളും പ്രതിഫലനങ്ങളും തുടരേണ്ടതുണ്ട്. ഇനിയാണ് തുടരേണ്ടത്. ഒരിക്കലും തെറ്റിൻ്റെ വഴികളിലേക്ക് പണം കിട്ടിയാലും, കിട്ടിയില്ലെങ്കിലും നാം പോകരുത്. സമ്പാദിക്കാൻ കഴിഞ്ഞെങ്കിലും ഇല്ലെങ്കിലും തിന്മയിലേക്ക് കടക്കരുത്. അല്ലാഹുവിൻ്റെ പരിധികൾ നിയമങ്ങൾ, തടവുകൾ നല്ലപോലെ ശ്രദ്ധിച്ച് നാം മുന്നോട്ട് പോകണം. ഹലാലല്ലാത്ത പണം വാങ്ങുകയില്ല. സ്വീകരിക്കുകയില്ലെന്ന് വിചാരിച്ചാൽ മതി. സമാധാനം പുലരും അദ്ദേഹം പറഞ്ഞു. ഒതയമംഗലം മഹല്ല് പള്ളി ഇമാമ് സർവേസ് ആലം നമസ്കാരത്തിന് നേതൃത്വം നൽകി. തുടർന്ന് നടന്ന ചടങ്ങിൽ ഖുർആൻ വിജ്ഞാന പരീക്ഷയിൽ ജേതാക്കളായവർക്ക് ക്യാഷ് അവാർഡുകൾ ഒ. അബ്ദുറഹിമാൻ സമ്മാനിച്ചു. മുഴുവൻ മാർക്ക് നേടി അഞ്ച് പേർ ഒന്നാം സ്ഥാനവും, രണ്ട് പേർ വീതം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ഷരീഫ ഹിലാൽ, ഷമീമ വഹീദ്, എം. സുലൈഖ, റുക്സീന റഹ്മാൻ, ഡോ. എം മർജാൻ എന്നിവരാണ് ഒന്നാം സ്ഥാനം നേടിയത്. കെ . റൈഹാന, ഒ.സഫിയ എന്നിവർ രണ്ടാം സ്ഥാനം നേടി.ഹസീന പി.കെ. മൈമുന യൂനുസ് മൂന്നാം സ്ഥാനം നേടി. ഷഹർബാൻ എം. റസിയ ബീഗം, വി. മുനീറ, ഹസീബ, ജമീല, ജംഷീറ,ഷമീമ തുഫൈൽ, സുഹ്റ എംപി. അൻഷാദ് പി. ഷി ഫാസ് കെ , സീ.കെ. അബ്ദുറഹിമാൻ, അബ്ദുറഹിമാൻ എം.എ അബ്ദുറഹിമാൻ പി.കെ. അമൻ മുഫ്ത്തി എന്നിവർ നാലാം സ്ഥാനം കരസ്ഥമാക്കി. ഡോ. ശഹീദ് റമസാൻ ക്വിസ്സ് മാസ്റ്ററായിരുന്നു. 36 പേരാണ് മത്സരിച്ചത്. പി യൂനുസ് , നമ്പറുള്ള , കെ.പി.സലീ എന്നിവർ നിയന്ത്രിച്ചു. മഹല്ല് കമ്മറ്റി വൈസ് പ്രസിഡണ്ട് സുബൈർ കൊടപ്പന നന്ദിയും പറഞ്ഞു. മുതിർന്നവരും, യുവാക്കളും, സ്ത്രീകളും, കുട്ടികളുമടക്കം നിരവധി പേരാണ് രാവിലെ തന്നെ ഈദ് ഗാഹിലേക്ക് ഒഴുകിയെത്തിയത്. പരസ്പരം ആശ്ലേശിച്ചും സൗഹൃദം പുതുക്കിയുമാണ് അൽ ഇസ്ലാഹ് ഈദ് ഗാഹിനോട് വിട പറഞ്ഞത്.

Follow us on :

More in Related News