Thu Apr 3, 2025 4:21 PM 1ST

Location  

Sign In

വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ചിരിത്ര പ്രസിദ്ധമായ ആറ്റുവേല ഭക്തി സാന്ദ്രമായി.

31 Mar 2025 15:56 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ ആറ്റുവേല ഭക്തി സാന്ദ്രമായി.തൂക്കു വിളക്കിൻ്റെ ദീപ പ്രഭയും, വൈദ്യുത ദീപാലങ്കാരങ്ങളും കൊണ്ട് അലങ്കരിച്ച ആറ്റുവേല മൂവാറ്റുപുഴയാറിൻ്റെ ഓളപ്പരപ്പിലൂടെ ദൃശ്യവിസ്മയം തീർത്ത് ഇളങ്കാവ് ക്ഷേത്രത്തിലേക്ക് വരുന്ന നയന മനോഹരമായ കാഴ്ച കാണുവാൻ ഇരുകരകളിലുമായി ആയിരക്കണക്കിന് ഭക്തർ തടിച്ച് കൂടി. ഞായറാഴ്ച രാവിലെ ഇളങ്കാവ് ക്ഷേത്രത്തിലെ പ്രത്യേക പൂജകൾക്ക് ശേഷം ആറ്റുവേലച്ചാട് രണ്ട് കിലോമീറ്റർ അകലെയുള്ള ആറ്റുവേലക്കടവിലെ ക്ഷേത്ര തീരത്ത് എത്തിച്ചു. തിങ്കളാഴ്ച പുലർച്ച ഒന്നിന് അവിടെ നിന്നും പുറക്കളത്തിൽ കുരുതിക്ക് ശേഷം ആറ്റുവേലച്ചാടിൻ്റെ മൂന്നാമത്തെ നിലയിൽ പ്രത്യേകം തയ്യാറാക്കിയ ശ്രീകോവിലിൽ കൊടുങ്ങല്ലൂരമ്മയെ ആവാഹിച്ചിരിത്തിയ ശേഷമാണ് ഇളങ്കാവ് ക്ഷേത്രത്തിലേക്ക് പ്രയാണം ആരംഭിച്ചു. വടക്കുംകൂർ രാജവംശത്തിൻ്റെ ദേവതയായ ഇളങ്കാവ് ഭഗവതിയെ കാണാൻ മീനമാസത്തിലെ അശ്വതി നാളിൽ സഹോദരി കൊടുങ്ങല്ലൂർ ഭഗവതി ജലമാർഗം വടയാർ ഇളങ്കാവ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നു എന്നാണ് വിശ്വാസം. വാദ്യമേളങ്ങളോടെ ജലമാർഗ്ഗം എത്തിയ ഗരുഡൻ പറവകൾ ആറ്റുവേലക്ക് അകമ്പടിയേകി. ഇരു കരകളിലുള്ള ഭക്‌തർ നിറദീപങ്ങൾ തെളിച്ചും അരിയും പൂവും തൂകിയും ആറ്റുവേലയെ വരവേറ്റു. പുലർച്ചെ 5ന് വടയാർ ഇളങ്കാവ് ക്ഷേത്രക്കടവിൽ ആറ്റുവേല ദർശനം നടന്നു. തുടർന്ന് ക്ഷേത്ര മതിൽക്കെട്ടിനു പുറത്ത് പ്രത്യേകം തയാറാക്കിയ പള്ളി സ്രാമ്പിലേക്കു ഭഗവതിയെ എഴുന്നള്ളിച്ചു. ഇന്ന് വൈകിട്ട് പീലിത്തുക്കം, കരത്തുക്കം എന്നിവ നടക്കും.


 

Follow us on :

More in Related News