Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം മൂലം മത്സ്യത്തൊഴിലാളി മരിച്ചു

13 Apr 2025 16:44 IST

MUKUNDAN

Share News :

ചാവക്കാട്:മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം മൂലം മത്സ്യത്തൊഴിലാളി മരിച്ചു.മലപ്പുറം കൂട്ടായി സ്വദേശി കുറിയൻപുരക്കൽ മുഹമ്മദ് അബ്ദുൽ ഖാദർ മകൻ ഷാഫി(51)യാണ് മരിച്ചത്.മത്സ്യബന്ധനത്തിനിടെ ഇന്നലെ വൈകിട്ട് 3 മണിക്ക് മന്ദലാംകുന്ന് ആഴക്കടലിൽ വെച്ചാണ് ഹൃദയഘാതമുണ്ടായത്.തുടർന്ന് ചെറുവള്ളത്തിൽ കരയിൽ എത്തിച്ച ശേഷം ഷാഫിയെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ഷാഫി ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി.കൂട്ടായി സ്വദേശി കുറിയൻപുരക്കൽ ഹസ്സൻ കോയയുടെ ഉടമസ്ഥതയിലുള്ള ജീലാനി വെള്ളത്തിലെ തൊഴിലാളിയായിരുന്നു.മുസ്‌ലിം ലീഗിന്റെ സജീവ പ്രവർത്തകനായിരുന്ന ഷാഫി എസ് ടി യു വിന്റെ നേതാവും കൂടിയാണ്.ഭാര്യ:ഫാത്തിമ.മക്കൾ:ഫൈസൽ,ഫാസില. 


 

Follow us on :

More in Related News