Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാൽപ്പത് വർഷത്തോളം പ്രവാസിയായിരുന്ന വനിത നാട്ടിൽ നിര്യാതയായി

03 Dec 2024 17:08 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: നാൽപ്പത് വർഷത്തോളം ഒമാനിലെ മസ്കറ്റ്, ഹെയ്‌ലിൽ ജോലി ചെയ്തിരുന്ന ആലപ്പുഴ, ആറാട്ടുവഴി, പവർ ഹൗസ് വാർഡിൽ ശാന്തി ആശ്രമത്തിൽ പരേതനായ സുബൈറിന്റെ ഭാര്യ പൂക്കുട്ടി എന്ന് വിളിക്കുന്ന ഹനീഫ ബീവി (75) നാട്ടിൽ വെച്ച് മരണപ്പെട്ടു.

മക്കൾ: സുനിൽ സുബൈർ, നജീബ് സുബൈർ, അജീബ് സുബൈർ, ബിജിമോൻ സുബൈർ.

നാൽപ്പത് വർഷത്തോളമായി ഒമാനിലെ മസ്കറ്റ്, ഹെയ്‌ലിൽ ഒരേ വീട്ടിൽ തന്നെയാണ് ജോലി ചെയ്തിരുന്നത്. ആ വീട്ടിലെ കുടുംബാങ്കത്തെ പോലെയായിരുന്നു. മൂന്ന് മാസം മുമ്പാണ് നാട്ടിലേക്ക് പോയത്. അവിടെവെച്ച് അസുഖം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയും, അസുഖം കൂടിയപ്പോൾ ഒമാനി കുടുമ്പത്തെ അറിയിക്കുകയും തുടർന്ന് ഒമാനി കുടുംബം നാട്ടിൽ പോയി, അവർ തന്നെയാണ് ഹനീഫ ബീവിയെ പരിചാരിച്ചിരുന്നത്. മരണാനന്തര ചടങ്ങിൽ പങ്കെടുക്കുവാനായി ഒമാനിലുണ്ടായിരുന്ന മകൻ അജീബ് സുബൈറിന്റെ കൂടെ ഒമാനി കുടുംബാംഗങ്ങളും നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ഖബറടക്കം ഇന്ന് (2024 ഡിസംബർ 03 ചൊവ്വാഴ്ച) വൈകിട്ട് 05 മണിക്ക് പടിഞ്ഞാറേ ശാഫീ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടത്തപെടുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News