Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇതിലും വലിയ തട്ടിപ്പ് സ്വപനത്തിൽ പോലും നടക്കില്ല. ഗുജറാത്തിൽ ‘വ്യാജ കോടതി’ പ്രവർത്തിച്ചത് 5 കൊല്ലം;

23 Oct 2024 14:24 IST

Enlight News Desk

Share News :

കളക്ടർക്ക് വരെ ‘ഉത്തരവ്’ ജഡ്ജി ഉൾപ്പടെ പിടിയിലായി

ഗുജറാത്തിലെ ഗാന്ധിനഗറിൽ വ്യാജ കോടതി നിർമിച്ച് ജഡ്ജിയായി അഞ്ച് വർഷം ആളുകളെ കബളിപ്പിച്ച ജഡ്ജിയാണ് ഒടുവിൽ പിടിയിലായത്. 

ഗുജറാത്തിൽ അഞ്ച് വർഷം വ്യാജ കോടതിയും പ്രവർത്തിച്ചു എന്നതാണ് കൗതുകം.

സംഭവത്തിൽ ‘ജഡ്‌ജിയും ഗുമസ്‌തൻ’മാരുമാണ് പിടിയിലായത്. മോറിസ് സാമുവല്‍ ക്രിസ്റ്റ്യന്‍ (37) എന്നയാളാണ്‌ ഗാന്ധിനഗറിൽ സ്വന്തമായി കോടതി നടത്തി സ്വയം ജഡ്ജിയായത്.

പ്രതിയായ മോറിസ് സാമുവൽ ക്രിസ്റ്റ്യൻ 2019-ൽ സർക്കാർ ഭൂമിയുമായി ബന്ധപ്പെട്ട കേസിൽ തൻ്റെ കക്ഷിക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചു കൊണ്ടാണ് തട്ടിപ്പിന് തുടക്കം കുറിക്കുന്നത്.

സിറ്റി സിവിൽ കോടതിയിൽ ഭൂമി തർക്ക കേസുകൾ നിലനിൽക്കുന്നവരെയായിരുന്നു പ്രതിയായ മോറിസ് സാമുവൽ ക്രിസ്റ്റ്യൻ ഉന്നംവെച്ചത്. കേസ് തീർപ്പാക്കുന്നതിനുള്ള ഫീസായി ഇടപാടുകാരിൽ നിന്ന് ഒരു നിശ്ചിത തുക ഇയാൾ വാങ്ങാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

നിയമപരമായ തർക്കങ്ങൾ തീർപ്പാക്കുന്നതിന് യോഗ്യതയുള്ള കോടതി നിയമിച്ച ഔദ്യോഗിക മദ്ധ്യസ്ഥനാണ് താനെന്നായിരുന്നു മോറിസ് സാമുവൽ ക്രിസ്റ്റ്യൻ ആൾക്കാരെ ധരിപ്പിച്ചിരുന്നത്. മോറിസ് സാമുവലിന്റെ സംഘത്തിലുള്ള മറ്റുള്ളവർ കോടതി ജീവനക്കാരോ അഭിഭാഷകരോ ആയി വേഷമിട്ട് നിൽക്കും.

Follow us on :

More in Related News