Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം മാഞ്ഞൂരിൽ പ്ലാവ് മരം ഉണങ്ങി നശിക്കുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധം.

13 May 2024 21:13 IST

santhosh sharma.v

Share News :

വൈക്കം: പ്ലാവ് മരം ഉണങ്ങി നശിക്കുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. മാഞ്ഞൂരില്‍ ബിസാ ക്ലബിനു മുന്നിലെ റോഡ് പുറമ്പോക്ക് ഭൂമിയില്‍നിന്ന കൂറ്റന്‍ പ്ലാവ് മരം ഉണങ്ങി നശിക്കുന്നതില്‍ പ്രതിഷേധിച്ച് പരിസ്ഥിതി നീതി സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചും ധര്‍ണയും നടത്തുന്നതിനിടെയാണ് സംഭവം. കൂറ്റന്‍ പ്ലാവ് മരം ഉണങ്ങി നശിക്കുന്നതിനു പിന്നില്‍ ക്ലബ് ഉടമയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് പരിസ്ഥിതി നീതി സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ക്ലബിനു മുമ്പില്‍ സമരം നടത്തുകയായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധം അനാവശ്യമാണെന്നു പറഞ്ഞ് ക്ലബ് ഉടമയായ ഷാജിമോന്‍ ജോര്‍ജും രംഗത്തെത്തിയതോടെ സമരക്കാരും ഷാജിമോനും തമ്മില്‍ വാക്കേറ്റം ഉണ്ടായി.തുടർന്ന് കടുത്തുരുത്തിയിൽ നിന്നും പോലീസ് എത്തി ഇടപെട്ട് രംഗം ശാന്തമാക്കിയത്. തുടര്‍ന്ന് പ്രതിഷേധക്കാര്‍ റോഡിന് മറുവശത്ത് സമരം നടത്തി പിരിയുകയായിരുന്നു. മരം രാസവസ്തു ഉപയോഗിച്ച് ഷാജിമോന്‍ ഉണക്കി കളഞ്ഞുവെന്നാണ് പരസിഥിതി പ്രവര്‍ത്തകരുടെ ആരോപണം. അതെ സമയം പുറമ്പോക്ക് ഭൂമിയില്‍നില്‍ക്കുന്ന മരം നശിപ്പിക്കേണ്ട ഒരാവശ്യവും തനിക്കില്ലെന്നും ക്ലബിലെത്തുന്നവര്‍ക്ക് മനോഹര കാഴ്ചയായി നിന്നിരുന്നതും തണലേകിയിരുന്നതുമായ പ്ലാവ് പെട്ടന്ന് ഉണങ്ങിയതു സംബന്ധിച്ച് അന്വേഷണം വേണമെന്നും ഷാജിമോന്‍ ആവശ്യപ്പെട്ടു. പരിസ്ഥിതി നീതി സംരക്ഷണ സമിതി ഭാരവാഹിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ പ്രൊഫ. കുസുമം ജോസഫ് സമരം ഉദ്ഘാടനം ചെയ്തു. എം.എം. സ്‌കറിയ അധ്യക്ഷതവഹിച്ചു.

Follow us on :

More in Related News