Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൊഴിലുറപ്പ് തൊഴിലാളികളുടെ വേതന കുടിശ്ശിക; ടി.വി പുരം നോർത്ത്(AITUC ) മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.

21 Apr 2025 18:17 IST

santhosh sharma.v

Share News :

വൈക്കം: എൻ ആർ ഇ ജി വർക്കേഴ്സ് ഫെഡറേഷൻ എഐറ്റിയുസി ടി.വി പുരം നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.. തൊഴിലുറപ്പ് തൊഴിലാളികൾക്ക് മാസങ്ങളായി കൂലി ലഭിക്കുന്നില്ല. സാധാരണക്കാരായ തൊഴിലാളികളോട് കേന്ദ്ര ഗവൺമെൻ്റ് കാട്ടുന്ന തൊഴിൽ വിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ സമരം തുടരുമെന്ന് നേതാക്കൾ പറഞ്ഞു. ധർണ്ണ സി പി ഐ സംസ്ഥാന കൗൺസിൽ അംഗംലീനമ്മ ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ വി നടരാജൻ അദ്ധ്യക്ഷത വഹിച്ചു. എസ്. ബിജു, സിജീഷ്, ദീപാ ബിജു, ടി. കെ മധു, തങ്കമ്മ തങ്കേശൻ എന്നിവർ പ്രസംഗിച്ചു. നൂറുകണക്ക് തൊഴിലാളികൾ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.

Follow us on :

More in Related News