Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിലമ്പൂർ റെയിൽപാതയിൽ ഇനി ഇലക്ട്രിക് ലോക്കോ

31 Mar 2024 15:17 IST

Suresh Poovathingal

Share News :

 നിലമ്പൂർ: ഷൊർണൂർ നിലമ്പൂർ റെയിൽവേ ട്രാക്കിൽ വേഗപരിശോധന (ട്രയൽ) നടത്തി. ദക്ഷിണ കൊറിയൻ പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിക്കൽ എഞ്ചിനീയർ എ.കെ. സിദ്ധാർത്ഥ സ്പീഡ് ട്രയൽ നടത്തി.

 ഇലക്ട്രിക്ക് എഞ്ചിൻ വച്ചുള്ള പരീക്ഷണ ഓട്ടവും നടന്നു. ഷൊറണൂർ - നിലമ്പൂർ പാതയിൽ ആദ്യമായി ഇലക്ട്രിക്ക് ലോക്കോ ഉപയോഗിച്ച് വണ്ടി ഓടി.

ദക്ഷിണ കൊച്ചി ചെന്നൈ പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിക്കൽ എഞ്ചിനീയർ ശ്രീ.എ.കെ.സിദ്ധാർത്ഥ, പാലക്കാട് ഡിവിഷൻ അഡീഷണൽ ഡിവിഷണൽ മാനേജർ ശ്രീ എസ്.ജയകൃഷ്ണൻ, പാലക്കാട് ഡിവിഷൻ സീനിയർ ഡിവിഷണൽ ഓപ്പറേറ്റിംഗ് മാനേജർ ശ്രീ.എം. വാസുദേവൻ എന്നിവരുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ നിലമ്പൂർ-മൈസൂർ മെട്രോ ആക്ഷൻ കൗൺസിൽ ജനറൽ സെക്രട്ടറി ശ്രീ ജോശ്വ കോശി, വൈസ് പ്രസിഡൻറ് ശ്രീ അനസ് യൂണിയൻ എന്നിവർ വികസന വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്തു. 

സമയബന്ധിതമായി പാതയുടെ വൈദ്യുതീകരണം പൂർത്തിയാക്കിയ റെയിൽവേക്ക് നിലമ്പൂർ-മൈസൂർ ആക്ഷൻ കൗസിൽ
അഭിനന്ദനങ്ങളും നന്ദിയും രേഖപ്പെടുത്തി.

Follow us on :

More in Related News