Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മദ്യലഹരിയില്‍ അമിത വേഗത്തില്‍ വാഹനമോടിച്ചു; നടന്‍ ഗണപതിക്കെതിരെ കേസ്

25 Nov 2024 08:19 IST

Shafeek cn

Share News :

കൊച്ചി: നടന്‍ ഗണപതിക്കെതിരെ കേസ്. മദ്യലഹരിയില്‍ അമിത വേഗത്തില്‍ വാഹനമോടിക്കുകയും പൊലീസ് നിര്‍ദേശങ്ങള്‍ അവഗണിക്കുകയും ചെയ്തതിനാണ് ഗണപതിക്കെതിരെ പൊലീസ് കേസെടുത്തത്.ദേശീയപാതയില്‍ അങ്കമാലിക്കും കളമശേരിക്കും ഇടയിലാണ് നടന്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ചത്.


അത്താണി, ആലുവ എന്നിവിടങ്ങളില്‍ നടന്റെ വാഹനം പൊലീസ് തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്താതെ ഓടിച്ചുപോയി. ഇതേത്തുടര്‍ന്ന് കളമശേരിയില്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. ഇതേ ദിശയില്‍ സഞ്ചരിച്ചിരുന്ന എറണാകുളം എസിപിയുടെ വാഹനത്തിനു മുന്നിലായിരുന്നു നടന്റെ അഭ്യാസം.


ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ദേശീയപാതയിലെ ലെയ്‌നുകള്‍ പൊടുന്നനെ മാറിമാറി അമിതവേഗത്തില്‍ അപകടകരമായി കാര്‍ ഓടിക്കുന്നത് എറണാകുളം എസിപിയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു.

Follow us on :

More in Related News