Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കമലെന്നോ കെ.എച്ച് എന്നോ മതി, ഉലകനായകന്‍ എന്ന് ഇനി വിളിക്കരുത്

11 Nov 2024 13:22 IST

Shafeek cn

Share News :

തെന്നിന്ത്യയിലെ മാത്രമല്ല, ഇന്ത്യൻ അഭിനയ ​രം​ഗത്തെ തന്നെ മികച്ച കലാകാരനാണ് കമൽഹാസൻ. ആണ്ടവർ, ഉലകനായകൻ എന്നിങ്ങനെയൊക്കെയാണ് ആരാധകർ കമലിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ ഇനി തന്നെ അത്തരം പേരുകളിൽ വിളിക്കരുതെന്ന് ആരാധകരോട് അഭ്യർത്ഥിച്ചിരിക്കുകയാണ് കമൽഹാസൻ. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് കമല്‍ ഇത് അറിയിച്ചത്.


ആരാധകരും മാധ്യമങ്ങളും സിനിമാമേഖലയിലെ സുഹൃത്തുക്കൾ, പാർട്ടി അം​ഗങ്ങൾ തുടങ്ങി ആരും ഇനി തന്നെ ഉലകനായകൻ എന്ന് വിളിക്കേണ്ടതില്ലെന്നും പകരം കമൽ ഹാസൻ എന്നോ കമൽ എന്നോ കെ.എച്ച് എന്നോ മതിയെന്നുമാണ് കുറിപ്പിലൂടെ കമൽ പറയുന്നത്. മനോഹരമായ കലയെ സ്‌നേഹിക്കുന്നവനായി നിങ്ങള്‍ക്കൊപ്പം തുടരാനും തന്റെ ലക്ഷ്യത്തോട് വിശ്വസ്തത പുലര്‍ത്താന്‍ വേണ്ടിയുമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

Follow us on :

More in Related News