Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡോക്ടര്‍ നിയമനം

12 Jun 2024 18:57 IST

Jithu Vijay

Share News :



മലപ്പുറം : വട്ടംകുളം കുടുംബരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒപിയിലേക്ക് 2024 ജൂലൈ മുതല്‍ 2025 മാര്‍ച്ച്  31 വരെയുള്ള കാലയളവിലേക്ക് കരാറടിസ്ഥാനത്തില്‍ ഒരു ഡോക്ടറെ നിയമിക്കുന്നു.  എം.ബി.ബി.എസ്, ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റയും ജൂണ്‍ 14 ന് വൈകീട്ട് നാലിന് മുമ്പായി വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ സമര്‍പ്പിക്കണം. അഭിമുഖ തീയ്യതി പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0494 2689820.


---------------------



 എടവണ്ണ ബ്ലോക്ക് കുടുംബരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒപിയിലേക്ക് ഡോക്ടറെ നിയമിക്കുന്നു.  എം.ബി.ബി.എസ്, ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റയും ജൂണ്‍ 14 ന് വൈകീട്ട് നാലിന് മുമ്പായി കുടുംബാരോഗ്യ കേന്ദ്രത്തില്‍ സമര്‍പ്പിക്കണം. അഭിമുഖം ജൂണ്‍ 18 ന് രാവിലെ 10 മണിക്ക് മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) കാര്യാലയത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2959021.


-----------------

Follow us on :

Tags:

More in Related News