Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Oct 2024 14:37 IST
Share News :
ചെന്നൈ : സിപിഎമ്മിനെ വെല്ലുവിളിച്ച് ഇടതുപക്ഷത്തുനിന്നും പുറത്തുപോയ പി വി അന്‍വറിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തിരിച്ചടി. തമിഴ്‌നാട് ഭരണ കക്ഷിയായ ഡിഎംകെയുമായി സഖ്യമുണ്ടാക്കുള്ള നീക്കം പാളുന്നതായി സൂചന. അൻവറിനെ സഖ്യകക്ഷിയായി ഉള്‍പ്പെടുത്താനാകില്ലെന്നാണ് ഡിഎംകെ നിലപാട്.
കേരളത്തിലും തമിഴ്‌നാട്ടിലും ദേശീയ തലത്തിലും സിപിഎം ഡിഎംകെയുടെ സഖ്യകക്ഷിയാണ്. അത്തരം ഒരു പാര്‍ട്ടിയുടെ വിമതനെ സഖ്യകക്ഷിയായി ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നാണ് ഡിഎംകെയുടെ നിലപാട്. ഡിഎംകെ വക്താവ് ടി കെ എസ് ഇളങ്കോവന്‍ വ്യക്തമാക്കി.
Follow us on :
Tags:
More in Related News
Please select your location.