Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാപ്പ നിയമം പ്രകാരം നാടുകടത്തി

23 Jul 2024 21:12 IST

MUKUNDAN

Share News :

ചാവക്കാട്:തൃശൂർ റേഞ്ച് ഡെപ്യൂട്ടി പോലീസ് ഇൻസ്‌പെക്ടർ ജനറലിന്റെ കാപ്പ വകുപ്പ് പ്രകാരം സഞ്ചലന നിയന്ത്രണ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചാവക്കാട് ബ്ലാങ്ങാട് വോൾഗാ നഗരിൽ താമസിക്കുന്ന പാലപ്പെട്ടി വീട്ടിൽ ഹംസക്കോയ മകൻ ലിസൻ എന്ന ഹബീബ്(33)നെയാണ് തൃശൂർ സിറ്റി ജില്ലാ പോലീസ് കമ്മീഷണർ ആർ.ഇളങ്കോയുടെ നിർദേശപ്രകാരം ഗുരുവായൂർ എസിപി ടി.എസ്.സിനോജിന്റെ നേതൃത്വത്തിൽ ചാവക്കാട് എസ്എച്ച്ഒ വി.വി.വിമൽ തൃശൂർ ജില്ലയിൽ നിന്നും 3 മാസ കാലയളവിൽ നാടുകടത്തിയത്.തൃശൂര്‍ ജില്ലയിലെ ചാവക്കാട്,കുന്നംകുളം എന്നീ പോലീസ് സ്റ്റേഷനുകളിലും,എറണാംകുളം ജില്ലയിലെ ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം ലിസൻ എന്നും ഹബീബ് എന്നും അറിയപ്പെടുന്ന പ്രതി ഏകദേശം 13 ഓളം കേസ്സുകളിലെ പ്രതിയാണ്.


Follow us on :

More in Related News