Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Mar 2026 21:39 IST
Share News :
തലയോലപ്പറമ്പ്: തലയോലപ്പറമ്പ്
ചന്തപ്പാലത്തിനുസമീപം അപകടാവസ്ഥയിൽ നിന്ന കൂറ്റൻ തണൽ മരത്തിൻ്റെ ശിഖരങ്ങൾ പൊതുമരാമത്ത് വകുപ്പ് മുറിച്ചുനീക്കി. മുറിച്ച് നീക്കൽ വൻ ഗതാഗത കുരുക്കിന് ഇടയാക്കി.ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് പ്രധാന റോഡരിൽ
റോഡിലേക്കു പടർന്നു നിന്നിരുന്ന കൂറ്റൻ മരത്തിൻ്റെ ശിഖരങ്ങൾ മുറിച്ചുമാറ്റാൻ ആരംഭിച്ചത്.മരംമുറിക്കാൻ ആരംഭിച്ചതോടെ തലയോലപ്പറമ്പ്- കോട്ടയം, എറണാകുളം, വൈക്കം പ്രധാന റോഡിലൂടെയുള്ള വാഹന ഗതാഗതം തടസ്സപ്പെടുകയായിരുന്നു. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ തലയോലപ്പറമ്പ് പോലീസ് എത്തിയാണ് കെ എസ് ആർ ടി സി ഉൾപ്പടെയുള്ള റൂട്ട് ബസ്സുകൾ പളളിക്കവല - മാർക്കറ്റ് ജംഗ്ഷൻ വഴി തലയോലപ്പറമ്പ് ജംഗ്ഷനിലേക്ക് വഴി തിരിച്ചുവിട്ട് ഗതാഗതം നിയന്ത്രിച്ചത്. ചെറുവാഹനങ്ങൾ ചന്തപ്പാലം - താഴപ്പള്ളിപ്പാലം, പാലാംകടവ് റോഡിലൂടെ കടത്തി വിടുകയായിരുന്നു. വൈകിട്ട് 5 മണിയോടെയാണ് പ്രധാന റോഡിൽ ഗതാഗതം പൂർണ്ണ തോതിൽ പുന:സ്ഥാപിക്കാനായത്. പ്രദേശത്തെ വൈദ്യുതി ബന്ധവും വൈകിട്ടാണ് പുന:സ്ഥാപിച്ചത്. പ്രധാന റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുമെന്ന് അറിയിപ്പ് ഇല്ലാതിരുന്നതായി ആക്ഷേപമുണ്ട്. അതെ സമയം ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാകാതെയാണ് ഞായറാഴ്ച മരംമുറിക്കാൻ തീരുമാനിച്ചതെന്നും വിവരം പഞ്ചായത്ത്, കെ എസ് ഇ ബി, പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ മുൻകൂട്ടി അറിയിച്ചിരുന്നതായും പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എ. ഇ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.