Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാംസ്കാരിക സാഹിതി ഉത്സവ് 2026; പുസ്‌തക വണ്ടിയുടെയും, വിളംബര ജാഥയുടെയും പ്രയാണം ആരംഭിച്ചു.

09 Feb 2026 20:45 IST

santhosh sharma.v

Share News :

വൈക്കം: കെ.പി.സി.സിയുടെ കലാ സാംസ്കാരിക വിഭാഗമായ സാംസ്കാരിക സാഹിതിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 12 മുതൽ 17 വരെ കോട്ടയത്ത് നടത്തുന്ന ഉത്സവ് 2026 ലേക്കുള്ള പുസ്‌തക വണ്ടിയുടെയും, വിളംബര ജാഥയുടെയും പ്രയാണം വൈക്കത്ത് നിന്നും ആരംദിച്ചു. എം.കെ. ഷമീർ ക്യാപ്റ്റനായുള്ള പര്യടന പരിപാടി കച്ചേരിക്കവലയിൽ നിന്നും ഇന്ന് രാവിലെ സംസ്ഥാന വർക്കിംഗ് ചെയർമാൻ എൻ.വി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ 9 നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് പര്യടനം. വായനയിലേയ്ക്ക് ജനങ്ങളെ തിരിച്ചുകൊണ്ടുവരികയാണ് പരിപാടിയുടെ ലക്ഷ്യം. വൈക്കം നിയോജക മണ്ഡലം ചെയർമാൻ ആർ. ചന്ദ്രസേനൻ അദ്ധ്യക്ഷത വഹിച്ചു. 

Follow us on :

More in Related News