Sun May 25, 2025 4:21 PM 1ST
Location
Sign In
15 Dec 2024 16:28 IST
Share News :
മുക്കം: മലയാളികളുടെ സാസ്കാരിക രംഗത്ത് സർഗാത്മഗത ചലനം സൃഷ്ടിക്കാനാകണമെന്ന് ഓമശ്ശേരി ചലനം സാഹിത്യ കലാവേദി സംഗമം സംസാരിച്ചവർ അഭിപ്രായപ്പെട്ടു. എഴുത്തിൻ്റെ ലോകത്തോ, സാഹിത്യമണ്ഡലത്തിലോ, യാത്ര വിവരങ്ങളിലോ ഒരു കൂട്ടായ്മയുടെ ചലനത്തിലൂടെ ഇടപെടൽ നടത്തണം. സംഗമം മുൻ ഡി.ഇ. ഒ യും എഴുത്തുകാരനുമായ എം രഘുനാഥ് ഉദ്ഘാടനം ചെയ്തു. കലാകാരന്മാരുടെ സർഗാത്മഗത പ്രവർത്തനം മനസ്സ് കൊണ്ടുള്ള ചലനമാണ് അദ്ദേഹം അഭിപ്രായപ്പെട്ടു.ജീവിതത്തിൽ ഭൗതികവും ആത്മിയവുമായ ചലനമാണ് ഇവിടെ നടക്കുന്നത്. ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോകണമെങ്കിൽ ചലിക്കണം. 100 വയസ്സുള്ളവർ പോലും ആരോഗ്യത്തോടെ ജോലി ചെയ്ത് ജീവിക്കുന്നത് ചലനം കൊണ്ടാണ്. മിനിമലിസം പാശ്ചാത്യ രാജ്യങ്ങളിലെ യുവാക്കൾ ഏറ്റടുത്ത് പ്രവർത്തനം നടത്തുന്നത് സജീവമായിരിക്കയാണ്. ഇത് വഴി ജീവിത ത്തെ തിരിച്ച് പിടിക്കുകയാണ് ചെയ്യുന്നത്. അദ്ദേഹം തുടർന്ന് പറഞ്ഞു. പ്രശസ്ത എഴുത്തുകാരൻ പി.ടി. കുഞ്ഞാലി അധ്യക്ഷത വഹിച്ചു. കല, സാഹിത്യം, കഥ, കവിത, സംഗീതം എഴുത്ത് തുടങ്ങിയ മേഖലയിൽ പ്രശസ്തരായ നിസാർ ഇൽത്തമിഷ്, വി. മുഹമ്മദ് കോയ, സാജിദ് പുതിയോട്ടിൽ,എൻ.സി കണാരൻ, എം.എ ഗഫൂർ,യൂ.വിനോദ് കുമാർ, യു.കെ സഹ്‌ല , ടി. അബ്ദുല്ല മാസ്റ്റർ, ഇ കെ ഷൗക്കത്തലി, കെ പി ഉസൈൻ എന്നിവർ എഴുത്തിൻ്റെ രസകരമായ അനുഭവങ്ങൾ സംഗമത്തിൽ സംസാരിച്ചപ്പോൾ സർഗാത്മഗതമായ ചലനമുണ്ടാക്കാൻ സാധ്യമാകണമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. തുടർന്ന് ചടങ്ങിൽ ആദരവ് നൽകി. ചലനം സാഹിത്യ വേദി ചെയർമാൻ ഇബ്രാഹിം കുട്ടി പുത്തൂർ സ്വാഗതവും കെ.പി. ന ഹുസൈൻ മാസ്റ്റർ നന്ദിയും പറഞ്ഞു.ചലനം സാഹിത്യ വേദിയുടെ രണ്ടാമത്തെ സംഗം വേദിയിൽ പാട്ടുപുര എന്ന പേരിൽ സംഗീത വിരുന്നും, കവിയരങ്ങും അരങ്ങേറിയപ്പോൾഅവിസ്മരണിയമാക്കി.
കവിയരങ്ങിൽ പി.ടി. കുഞ്ഞാലി നേതൃത്വം നൽകി. കവികളായ എൻ.സി കണാരൻ, മുഹമ്മദ് മുട്ടത്ത്. സമദ് മടവൂർ, ബാബ് രാജ് പുത്തൂർ, സി.ടി സുബൈർ, പി.പി. ഉബൈദ് , മൻസൂർ കരുവൻ പ്പൊയിൽ എന്നിവർ സമകാലിന സംഭവങ്ങൾ ഭാവനയിലൂടെ മനോഹരമാക്കി കവിതകൾ അവതരിപ്പിച്ചു. പാട്ടുപുരയിൽ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ എം.എ ഗഫൂറും, ഫാത്തിമ ഹുസൈൻ, മുഹമ്മദ് കുട്ടി അരിക്കോട്, മനാഫ് ഓമശ്ശേരി, റിയാസ്സ് ഓമശ്ശേരി, ടി. അബ്ദുല്ല മാസ്റ്റർ, ജലാൽ ആലുംതറ , ഒ.പി ഖലിൽ, യൂ.കെ.സഹ്‌ല , കെ.പി നുസൈൻ മാസ്റ്റർ ശമീന ഇഖ്ബാൽ, സഫ്ന ഓമശ്ശേരി, സൗദ കരുവൻ പൊയിൽ, മുഹമ്മദ് മുട്ടത്ത്, ഇ.കെ. ഷൗക്കത്തലി, റജൂല , ബാബുരാജ് പുത്തൂർ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. നേരത്ത വിവിധ മത്സര വിജയികൾക്ക് എം രഘു നാഥ്, എംഎ ഗഫൂർ, യു.കെ. സഹ്‌ല , ടി അബ്ദുല്ല മാസ്റ്റർ തുടങ്ങിയവർ ഉപഹാരങ്ങൾ സമ്മാനിച്ചു.
ചിത്രം : ചലനം സാഹിത്യകലാ വേദിയുടെ രണ്ടാമത് സംഗമം ഓമശ്ശേരിയിൽ എഴുത്തുകാരൻ എം.രഘു നാഥ് ഉദ്ഘാടനം ചെയ്യുന്നു.
Follow us on :
Tags:
More in Related News
Please select your location.