Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടി പുത്തരിക്കൽ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ജീവനക്കാരുടെയും, ഡോക്ടർമാരുടെയും അഭാവം കാരണം രോഗികൾ ദുരിതത്തിൽ പ്രതിഷേധവുമായി സി പി ഐ എം പനയത്തിൽ ബ്രാഞ്ച്

24 Jun 2024 14:10 IST

- Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തരിക്കൽ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ജീവനക്കാരുടെയും, ഡോക്ടർമാരുടെയും അഭാവം കാരണം രോഗികൾ ദുരിതത്തിൽ പ്രതിഷേധവുമായി സി പി ഐ എം പനയത്തിൽ ബ്രാഞ്ച്. ഞായറാഴ്ച്ച ദിവസം ചികിത്സക്ക് പോയപ്പോൾ ഹോസ്പിറ്റലിൽ ആകെ ഉണ്ടായിരുന്നത് ഒരു ക്ലീനിങ് സ്റ്റാഫ് മാത്രമായിരുന്നുവെന്നും, ഡോക്ടറെ അന്വേഷിചപ്പോൾ അവരുടെ മറുപടി 

ഞായറാഴ്ചകളിൽ ഹോസ്പിറ്റൽ പ്രവർത്തിക്കാറില്ല എന്നായിരുന്നുവെന്നും, ബന്ധപ്പെട്ട വിവരം പ്രദേശത്തെ ആശാവർക്കറെ അറിയിച്ചപ്പോളും സമാനമായ മറുപടിയാണ് ലഭ്യമായത് എന്ന് സി പി ഐ എം പനയത്തിൽ ബ്രാഞ്ച് സെക്രട്ടറി ഫൈസൽ പി.ടി എൻലൈറ്റ് ന്യൂസിനെ അറിയിച്ചു. 






വിഷയവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതിപ്പെടാൻ വേണ്ടി ഫോണിൽ വിളിച്ചു സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ പരാതി നൽക്കുകയുമുണ്ടായതായി അദ്ധേഹം പറഞ്ഞു. മുന്നൂറിലധികം രോഗികൾ ദിവസേന വരുന്ന പുത്തരിക്കൽ പ്രദേശത്തെ ഫാമിലി ഹെൽത്ത് സെൻററിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്ന തരത്തിലുള്ള നിലപാടാണ് ഹോസ്പിറ്റൽ സൂപ്രണ്ടും ജീവനക്കാരും സ്റ്റാഫുകളും എടുത്തിട്ടുള്ളതെന്നും, മഞ്ഞപ്പിത്ത പകർച്ചവ്യാധി തുടങ്ങിയ മഴക്കാല രോഗങ്ങൾ ഉള്ള സാഹചര്യത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാറിന്റെ ആരോഗ്യ സംവിധാനത്തെ ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കാനും ഇകഴ്ത്തി കാണിക്കാനും വേണ്ടി മാത്രമാണ് ഹോസ്പിറ്റൽ സൂപ്രണ്ടും, ജീവനക്കാരും, ഡോക്ടർമാരും ഇത്തരത്തിൽ അലംഭാവം കാണിക്കുന്നതെന്നും, സൂപ്രണ്ടിനെയും ഡോക്ടർമാരെയും സ്റ്റാഫുകളെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടു സംസ്ഥാന സർക്കാരിനോടും ജനങ്ങളോടും ഉത്തരവാദിത്വവും ബഹുമാനവും ഉള്ള ജീവനക്കാരെ നിയമിക്കണമെന്നും 

സി പി ഐ എം പനയത്തിൽ ബ്രാഞ്ച് സെക്രട്ടറി ഫൈസൽ പിടി ആവശ്യപ്പെട്ടു.

Follow us on :

More in Related News