Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Apr 2025 20:56 IST
Share News :
വടക്കേക്കാട്:കൊച്ചന്നൂർ സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിൻ്റെ ഭാഗമായി കളിസ്ഥലം നവീകരിക്കുന്നതിനായി എൻ.കെ.അക്ബർ എംഎൽഎയുടെ വികസന ഫണ്ടിൽ നിന്നും 31 ലക്ഷം രൂപ അനുവദിച്ച് കളിസ്ഥലത്തിൻ്റെ ചുറ്റുമതിൽ നിർമ്മാണം ആരംഭിച്ചിരുന്നു.ചുറ്റുമതിൽ നിർമ്മാണ പ്രവൃത്തി തുടങ്ങിയ ഉടനെ കളിസ്ഥലത്തിൻ്റെ കിഴക്ക് വശം താമസിക്കുന്ന അയിനിപുള്ളി അബ്ദുള്ളകുട്ടി മകൻ മാമദു സ്കൂൾ ഗ്രൗണ്ടിന്റെ കിഴക്കുവശം ചേർന്ന് 10 അടി വീതിയിലുള്ള റോഡ് പഞ്ചായത്ത് റോഡിലേക്ക് ഉണ്ടെന്നും,ആയത് ഇയാൾക്ക് അവകാശപ്പെട്ടതാണെന്നും സ്കൂൾ അധികൃതർ മതിൽ കെട്ടി ഗതാഗതം തടയുകയാണെന്നും ഇദ്ദേഹത്തിന് ഗതാഗതം ചെയ്യാൻ വേറെ വഴിയില്ലെന്നും മതിൽ കെട്ടുന്നത് തടയണമെന്നും ആവശ്യപ്പെട്ട് തൃശൂർ ജില്ലാ കലക്ടർ,തൃശ്ശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ എന്നിവരെ എതിർകക്ഷികളാക്കി ഗതാഗതം തടസ്സപ്പെടുത്തരുത് എന്ന ഉത്തരവ് ലഭിക്കുന്നതിനുവേണ്ടി അന്യായവും ഇഞ്ചക്ഷൻ ഹർജിയും ചാവക്കാട് മുൻസിഫ് കോടതിയിൽ നൽകുകയും നിർമ്മാണ പ്രവർത്തികൾ നിർത്തിവയ്ക്കേണ്ടി വരികയും ചെയ്തിട്ടുള്ളതായിരുന്നു.പിന്നീട് സർക്കാരിന് നോട്ടീസ് ലഭിച്ചതിൽ സർക്കാർ കോടതിയിൽ നൽകിയ ഹർജി പരിഗണിച്ച് മുമ്പ് സ്ഥലം പരിശോധിച്ച് റിപ്പോർട്ട് നൽകിയ അതേ അഡ്വക്കേറ്റ് കമ്മീഷണർ തന്നെ വീണ്ടും സ്ഥലം പരിശോധിക്കുകയും സർക്കാർ കാണിച്ചുനൽകിയ വസ്തുതകൾ കൂടി പരിഗണിച്ച് വീണ്ടും അഡ്വക്കറ്റ് കമ്മീഷണർ കോടതിയിൽ റിപ്പോർട്ട് ഫയൽ ചെയ്യുകയും ചെയ്തു.സർക്കാർ ഭാഗത്തുനിന്നും ബന്ധപ്പെട്ട രേഖകൾ ഹാജരാക്കുകയും ചെയ്തു.പിന്നീട് വിശദമായ വാദം നടക്കുകയും ഹർജിക്കാരൻ മാമദിന് ടിയാൻ്റെ വഹകൾ കുടികിടപവകാശം വഴി ലഭിച്ചതാണെന്നും ഹർജിക്കാരന് വഴി നൽകേണ്ടത് കുടികിടപ്പു നൽകിയ ആളാണെന്നും ആ വഴി കിഴക്കോട്ടാണെന്നും,ആ വഴി തുടങ്ങുന്ന ഭാഗം ആദ്യം അഡ്വക്കേറ്റ് കമ്മീഷണർ സ്ഥലം പരിശോധിച്ച സമയത്ത് മരക്കൊമ്പുകൾ ഉപയോഗിച്ച് മറച്ചു വെച്ചിരിക്കുകയായിരുന്നു എന്നും,സ്കൂൾ ഗ്രൗണ്ടിലൂടെയുള്ള വഴി ഹർജിക്കാരൻ കേസ് കൊടുക്കുന്നതിന്റെ തൊട്ടുമുമ്പ് പുല്ലുവെട്ടി യന്ത്രം ഉപയോഗിച്ച് കേസിന് വേണ്ടി കൃത്രിമമായി നിർമ്മിച്ചതാണെന്നും ആ വഴി ചെന്നെത്തുന്നത് തന്നെ ഒരു സ്വകാര്യ റോഡിലേക്ക് ആണെന്നും പഞ്ചായത്ത് റോഡിലേക്ക് അല്ലെന്നും ഹർജിക്കാരൻ മാമദു സർക്കാർ ഭൂമി കയ്യേറി റോഡ് നിർമ്മിക്കുകയാണ് ഉണ്ടായത് എന്നുമുള്ള സർക്കാർ വാദം കോടതി അംഗീകരിക്കുകയായിരുന്നു.ശേഷം ഹർജിക്കാരൻ മാമദിന് അനുകൂലമായി നൽകിയ താൽക്കാലിക സ്റ്റേ ഉത്തരവ് കോടതി തള്ളി ഉത്തരവാകുകയും ചെയ്തു.സർക്കാരിന് വേണ്ടി അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർ അഡ്വ.കെ.ആർ.രജിത് കുമാർ,അഡ്വ.കെ.കെ.സിന്ധു എന്നിവർ ഹാജരായി.
Follow us on :
Tags:
More in Related News
Please select your location.