Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Sep 2025 13:13 IST
Share News :
വൈക്കം: വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ്റെ നേതൃത്വത്തിൽ മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി, വനിതാ യൂണിയൻ എന്നിവയുടെ സഹകരണത്തോടെ ഓണം വിപണന മേള ആരംഭിച്ചു. യൂണിയൻ ചെയർമാൻ പി .ജി . എം. നായർ കാരിക്കോട് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് പി. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി അഖിൽ . ആർ. നായർ ,പി.എസ്. വേണുഗോപാൽ, കെ.എൻ.സജീവ്, ബി. അനിൽകുമാർ ,ഗിരിജ പ്രകാശ് , ജയ രാജശേഖരൻ ,കെ.അജിത്, എസ്. മുരുകേശ്, അയ്യേരി സോമൻ എന്നിവർ പ്രസംഗിച്ചു. താലൂക്കിലെ വനിതാ സമാജങ്ങളും സ്വാശ്രയ സംഘങ്ങളും തയ്യാറാക്കിയിട്ടുള്ള പ്രകൃതിദത്ത ഉത്പ്പന്നങ്ങളുടെ വിപുലമായ ശേഖരം മേളയിൽ തയ്യാറാക്കിയിട്ടുള്ളത് . രാവിലെ 10 മുതൽ രാത്രി 8 വരെയാണ് പ്രദർശനം. യൂണിയൻ ആസ്ഥാനമന്ദിരത്തിൽ സംഘടിപ്പിച്ചിട്ടുള്ള മേള സെപ്തംബർ 4 ന് സമാപിക്കും.
Follow us on :
More in Related News
Please select your location.