Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട്ട് വിദ്യാര്‍ഥിനി അപ്പാർട്ട്മെന്‍റില്‍ മരിച്ച നിലയിൽ; ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

01 Sep 2025 13:24 IST

NewsDelivery

Share News :

കോഴിക്കോട് - നഗരത്തിലെ എരഞ്ഞിപ്പാലത്ത് അപ്പാർട്ട്മെന്റിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. അത്തോളി സ്വദേശി ആയിഷ റഷ (21) ആണ് മരിച്ചത്. മംഗളൂരുവിൽ ബി,ഫാം വിദ്യാർഥിനിയാണ് ആയിഷ. ആയിഷ കോഴിക്കോട് എത്തിയ കാര്യം കുടുംബം അറിഞ്ഞിരുന്നില്ല. സംഭവത്തിൽ സുഹൃത്ത് എരഞ്ഞിപ്പാലം സ്വദേശി ബഷീറുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആത്മഹത്യ ആണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.

എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് പൊലീസും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. എങ്ങനെയാണ് മംഗളൂരുവിൽ പഠിക്കുന്ന വിദ്യാർഥിനി ഇവിടെ എത്തിയത് എന്നതിൽ കുടുംബത്തിന് യാതൊരു വ്യക്തതയുമില്ല. കുറച്ച് കാലമായി വിദ്യാർഥിനി ഇവിടെ താമസിക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ബഷീറുദ്ദീനും വിദ്യാർഥിനിയും ലിവിങ് റിലേഷനിൽ ആയിരുന്നെന്നും കരുതുന്നു. മംഗളൂരുവിലെ പഠനം അവസാനിപ്പിച്ചാണ് വിദ്യാർഥിനി ഇവിടെ എത്തിയതെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇരുവരും തമ്മിൽ വഴക്കിട്ടതായും വിവരമുണ്ട്.

Follow us on :

More in Related News