Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാഞ്ഞിരപ്പള്ളിയിൽ വനിത അംഗത്തെ വൈസ് പ്രസിഡന്റ കയ്യേറ്റം ചെയ്തതായി പരാതി, ഉദ്യോഗസ്ഥര്‍ ഭീഷണിപെടുത്തിയെന്നും ആക്ഷേപം......

13 Dec 2024 12:22 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

കാഞ്ഞിരപ്പളളി:കാഞ്ഞിരപ്പളളി ബ്ലോക് പഞ്ചായത്തില്‍ വനിത അംഗത്തെ വൈസ് പ്രസിഡന്റ കയ്യേറ്റം ചെയ്തതായി പരാതി, ഉദ്യോഗസ്ഥര്‍ ഭീഷണിപെടുത്തിയെന്നും ആക്ഷേപം......


കാഞ്ഞിരപ്പളളി ബ്ലോക് പഞ്ചായത്ത് ഓഡിറ്റ് പരിശോധന യോഗത്തിലായിരുന്നു സംഭവം. കൂട്ടിക്കല്‍ ഡിവിഷന്‍ അംഗം അനുഷിജുവാണ് ഇത് സംബന്ധിച്ചു വനിത കമ്മീഷനും പൊലീസിനും പരാതി നല്‍കിയിരിക്കുന്നത്.സംഭവം സംബന്ധിച്ചു പറയുന്നതിങ്ങനെയാണ്..ഓഡിറ്റ് യോഗത്തില്‍ മുന്‍വര്‍ഷത്തെ ചില ക്രമക്കേട് സംബന്ധിച്ച് കേരളകോണ്‍ഗ്രസ് മാണി വിഭാഗം അംഗം കൂടിയായ മോഹനന്‍ ആക്ഷേപം ഉന്നയിച്ചു.(മുമ്പ് മറ്റു ചില ക്രമക്കേടുകള്‍ക്ക് എതിരെ പരാതി നല്‍കിയിട്ടുളളയാളാണ് മോഹനന്‍.)യോഗത്തില്‍ മോഹനന്‍ന്റെ പ്രതികരണത്തിനുശേഷം നന്ദിിപറയാനെത്തിയ കേരളകോണ്‍ഗ്രസിലെ തന്നെ അംഗവും വൈസ്പ്രസിഡന്റുമായ ജോളി മടുക്കകുഴി ഇത് സംബന്ധിച്ചു സംസാരിച്ചതോടെ മോഹനനും ജോളിയും തമ്മില്‍ വാക്കേറ്റമായി. സംഭവം അനു മൊബൈല്‍ഫോണില്‍ പകര്‍ത്തുന്നതിനിടെ പ്രസിഡന്റ് അജിത രതീഷ് ഓടിയെത്തുകയും അംഗത്തിനോട് കയര്‍ത്തു സംസാരിക്കുകയും ചെയ്തു.യോഗത്തിനു നന്ദി പറഞ്ഞയുടന്‍ വേദിയില്‍ നിന്നിറങ്ങിയ ജോളി അനുവിന്റ അടുത്തെത്തി കയ്യില്‍ബലമായി പിടിച്ചു തിരിക്കുകയും മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങി വേദിയിലെ മേശപ്പുറത്തേക്കു വലിച്ചെറിയുകയായിരുന്നുവെന്നുപറയുന്നു.പിന്നീട് ഫോണ്‍ എടുക്കാന്‍ വേദിയിലെത്തിയ അനുവിനോട് വൈസ്പ്രസിഡന്റ് അപമര്യാദയായി പെരുമാറിയതായി പരാതിയില്‍ പറയുന്നു.സ്ത്രിയോടുപെരുമാറാന്‍പാടില്ലാത്തരീതിയിലായിരുന്നു സംസാരമെന്നു ജനപ്രതിനിധികള്‍ ആരോപിച്ചു.അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരും ഇവരെ ഭീഷണി പെടുത്തിയതായി പറയുന്നു.



 എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണന്ന് വൈസ്പ്രസിഡന്റ് ജോളി മടുക്കകുഴി പ്രധാനവാര്‍ത്തയോടു പറഞ്ഞു.വീഡിയോ മൊബൈലില്‍ പകര്‍ത്താന്‍ പാടില്ലാത്തതാണന്നും അത് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നും ജോളി പറഞ്ഞു.


Follow us on :

More in Related News