31 Aug 2024 20:17 IST
- MUKUNDAN
Share News :
ചാവക്കാട്:വീട്ടിൽ കയറി ഭീക്ഷണി മുഴക്കിയ സഹോദരന് എതിരെ പരാതി കൊടുത്തയാളെ സ്‌റ്റേഷനിൽ വെച്ച് ബന്ധുക്കൾ മർദിച്ചതായി പരാതി.നടപടിയെടുക്കാത്ത പോലീസിനെതിരെ മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്‌തർക്കുമെതിരെ പരാതി നൽകി.തിരുവത്ര പിഷാരത്ത് പറമ്പിൽ തൊടുവീട്ടിൽ അർജുനൻ(68)ആണ് തൻ്റെ സഹോദരൻ അപ്പുകുട്ടനെതിരെയും അപ്പുകുട്ടന്റെ ഭാര്യക്കും മറ്റും എതിരെ പരാതി നൽകിയിട്ടുള്ളത്.കുടുംബവകയിൽ അവകാശപ്പെട്ട സ്‌തലത്തെ തറവാട്ട് വീട്ടിലാണ് അർജുനൻ തനിച്ച് താമസിച്ചു വരുന്നത്.എന്നാൽ സഹോദരൻ അപ്പുക്കുട്ടൻ വീട്ടിൽ തനിക്കവകാശമില്ലന്നും ഇറങ്ങി പോവാനും പറഞ്ഞ് ഒരാഴ്‌ചമുമ്പ് ഭീക്ഷണിപെടുത്തിയതായി പറഞ്ഞതിനെ തുടർന്നാണ് അർജുനൻ അപ്പുക്കുട്ടനെതിരെ പരാതി നൽകിയത്.പോലീസ് ഇരുകൂട്ടരെയും വിളിപ്പിച്ചിരുന്നു.പരാതിക്കാരനായ തനിക്ക് നിതിലഭിക്കുന്നതിന് പകരം 2 വിഭാഗത്തെ സഹായിക്കുന്ന നടപടികളാണ് സ്‌റ്റേഷനിൽ നിന്നുണ്ടായതെന്ന് പറയുന്നു.ഇതിനിടെ സഹോദരന്റെ ഭാര്യയും മറ്റു ഇവർക്കൊപ്പം വന്നവരും ചേർന്ന് തന്നെ സ്‌റ്റേഷനിൽ വെച്ചു മർദ്‌ധിച്ചതായി പറയുന്നു.തനിക്കും കൂടെ അവകാശപ്പെട്ട സ്ഥലം കയ്യേറാനുള്ള ശ്രമത്തിലും സ്‌റ്റേഷനിൽ വെച്ച് മർദ്‌ധിച്ച സംഭവത്തിലും നടപടി ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി,പോലീസ് കമ്മീഷണർ,ത്യശൂർ എസിപി എന്നിവർക്ക് പരാതി നൽകിയിട്ടുളളത്.
Follow us on :
Tags:
More in Related News
Please select your location.