Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Aug 2024 09:18 IST
Share News :
കൊച്ചി: നടനും എംഎൽഎയുമായ മുകേഷ് മുൻകൂർ ജാമ്യം തേടി കോടതിയിൽ സമർപ്പിച്ച തെളിവുകൾ നിഷേധിച്ച് ആലുവ സ്വദേശിനിയായ പരാതിക്കാരി. മുകേഷിന് താൻ അയച്ചതായി പറയുന്ന ഇമെയിലിനെ കുറിച്ച് ഓർമയില്ലെന്നും ഇമെയിൽ മുകേഷിൻറെ “കുക്ക്ഡ് അപ്പ്” സ്റ്റോറി ആണെന്നും പരാതിക്കാരി പ്രമുഖ മാധ്യമത്തോട് പറഞ്ഞു. എന്നാൽ, മുകേഷും ആദ്യ ഭാര്യയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ഇടപെടാം എന്ന് താൻ പറഞ്ഞകാര്യം സത്യമാണ്. മുകേഷിന്റെ മരടിലെ വീട്ടിൽ വച്ച് ആയിരുന്നു കേസിനാസ്പദമായ സംഭവമെന്നും ഇതുമായി ബന്ധപ്പെട്ട തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരി അവകാശപ്പെട്ടു.
2009 ൽ തന്നെ ലാപ്ടോപ്പ് പഠിപ്പിക്കാമോ എന്ന് മുകേഷ് ചോദിച്ചിരുന്നുവെന്നും ലാപ്ടോപ്പ് ഉപയോഗിക്കാൻ അറിയാത്ത ആൾക്ക് എങ്ങനെ ഇമെയിൽ അയയ്ക്കുമെന്നും നടി ചോദിച്ചു. താൻ ഇമെയിൽ അയച്ചെന്ന മുകേഷിൻറെ ആരോപണം കെട്ടിച്ചമച്ചതാണ്. ഇമെയിൽ മുകേഷിൻ്റെ “കുക്ക്ഡ് അപ്പ്” സ്റ്റോറിയാണ്. മുകേഷും ആദ്യ ഭാര്യയും തമ്മിൽ ഉള്ള പ്രശ്നം പരിഹരിക്കാൻ ഇടപെടാമെന്ന് പറഞ്ഞുവെന്ന കാര്യം മാത്രമാണ് മുകേഷ് പറഞ്ഞതിൽ സത്യമുള്ളത്.
ഒരു ഘട്ടത്തിലും താൻ അക്കൗണ്ട് നമ്പർ അയച്ചു കൊടുത്തിട്ടില്ല. കാശിൻറെ ഒരിടപാടും ഉണ്ടായിട്ടില്ല. മുകേഷിൻറെ വീട്ടിൽ പോയിട്ടില്ല.മുകേഷിൻറെ വീട് ഫോട്ടോയിൽ പോലും കണ്ടിട്ടില്ല. മുകേഷിൻറെ മരടിലെ വില്ലയിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. അവിടെ എത്താൻ ഇടയായ സാഹചര്യത്തെക്കുറിച്ച് ഉള്ള തെളിവുകൾ കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.