Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സുന്ദരി കവലയുടെ സൗന്ദര്യവൽക്കരണം ആരംഭിച്ചത് ആശ്വാസമായി - നിർമ്മാണം അനേകരുടെ ചോര വീണ മണ്ണിൽ

19 Oct 2024 13:28 IST

WILSON MECHERY

Share News :



പോട്ട ∙ ദേശീപാതയിൽ സുന്ദരിക്കവലയിലെ സർവീസ് റോഡ് വീതി കൂട്ടുന്നത് അടക്കമുള്ള നിർമ്മാണ പ്രവർത്തികൾക്ക് ആരംഭം കുറിച്ചു.സർവീസ് റോഡിന്റെ  വീതി കുറവും അശാസ്ത്രീയമായ നിർമ്മാണങ്ങളും നിമിത്തം നിരവധി പേർക്കാണ് ഇവിടെ ജീവൻ നഷ്ടപ്പെട്ടത്. ഇവിടെ അപകടം പതിയിരിക്കുന്നത് അറിയാതെയാണ് സ്ഥിരം യാത്രക്കാർ പോലും ഈ വഴിയിലൂടെ സഞ്ചരിക്കുന്നതും അപകടത്തിൽപ്പെടുന്നതും. നിർമ്മാണം ആരംഭിക്കുന്നതോടെ ഇതിനൊരു അറുതി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. 

നിർമ്മാണം ആരംഭിക്കുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച് കഴിഞ്ഞമാസം നഗരസഭാധ്യക്ഷൻ എബി ജോർജിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഉപരോധ സമരം സംഘടിപ്പിക്കുകയുണ്ടായി. ജനകീയ വിഷയമായതിനാൽ റോഡ് ഉടൻ വീതികൂട്ടാമെന്നു കലക്ടർ ഉറപ്പു നൽകിയിരുന്നു. നിർമ്മാണത്തിന് തടസ്സമായി നിന്നിരുന്ന വൈദ്യുത ലൈൻ മാറ്റാൻ കെഎസ്ഇബിക്കും പൈപ്പ് ലൈൻ മാറ്റാൻ ജല അതോറിറ്റിക്കും കൂടി ആകെ 6 ലക്ഷം രൂപനഗരസഭ ഫണ്ടിൽ നിന്നു നൽകിയിരുന്നു. ദേശീയപാത അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള റോഡിനായി നഗരസഭ പണം ചെലവിടുന്നതിലെ സാങ്കേതിക തടസ്സങ്ങൾ നീക്കി കലക്ടറുടെ പ്രത്യേക ഉത്തരവു നേടിയാണ് നഗരസഭ ഈ തുക ചെലവിട്ടത്. എന്നാൽ നിർമ്മാണ പ്രവൃത്തികൾ

ആരംഭിക്കുമെന്നു ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ച സമയം കഴിഞ്ഞിട്ടും കരാറുകാരായ ജിഐപിഎൽ കമ്പനി പണികൾ തുടങ്ങാതെ മുന്നോട്ടു പോവുകയായിരുന്നു.

 ഇന്ന് നിർമ്മാണ പ്രവർത്തികൾ തുടങ്ങുന്നതിനു മുൻപായി നടന്ന ഭൂമി പൂജയിൽ എംഎൽഎ സനീഷ് കുമാർ ജോസഫ്, നഗരസഭാ ചെയർമാൻ എബി ജോർജ്, വാർഡ് കൗൺസിലർ വത്സൻ ചമ്പക്കര അടക്കമുള്ളവർ പങ്കെടുത്തു.

Follow us on :

More in Related News