Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Nov 2024 04:13 IST
Share News :
റിയാദ്: റിയാദിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച കണ്ണൂർ സ്വദേശി നിര്യാതനായി. കണ്ണൂർ മട്ടന്നൂർ പൊറോറ മോക്രൻഗോഡ് വീട്ടിൽ കരിയിൽ ഹരി (44)യാണ് മരിച്ചത്. രാവിലെ എക്‌സിറ്റ് 16 സുലൈയിൽ മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നിടെ ബൗൾ ചെയ്യുന്ന സമയത്ത് വേദനവരികയും എക്സിറ്റ് 14 ഹയാത്ത് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പന്ത്രണ്ടു വർഷമായി റിയാദിലെ സ്വകാര്യ കമ്പനിയിൽ സ്റ്റോർ കീപ്പറായി ജോലി ചെയ്തുവരികയായിരുന്നു ഹരി. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.
പിതാവ്: പരേതനായ ഗോപാൽ, മാതാവ്: ശ്യാമള. ഭാര്യ: ഷോളജി. മക്കൾ: ദ്യാൻ ദേവ്, അനയ് ദേവ്.
Follow us on :
Tags:
More in Related News
Please select your location.