Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെറുവണ്ണൂർ സ്കൂളിലെ കവർച്ച: രണ്ടു പേർ കൂടി അറസ്റ്റിൽ

24 Sep 2024 06:11 IST

- Enlight Media

Share News :

കോഴിക്കോട്: ചെറുവണ്ണൂർ ഹയർസെക്കൻഡറി സ്കൂളിൽ മോഷണം നടത്തിയ സംഘത്തിൽപ്പെട്ട രണ്ടുപേർ കൂടി പോലീസിന്റെ പിടിയിലായി. നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ ചേലേമ്പ്ര സ്വദേശി നുബിൻ അശോക് എന്ന കണ്ണൻ(29) ബേപ്പൂർ ഇരട്ടച്ചിറ സ്വദേശി ആഷിഖ് @മുത്തുട്ടി (25) എന്നിവരാണ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അരുൺ.കെ.പവിത്രൻ ഐ.പി.എസ് ൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും ചേർന്ന് പിടികൂടിയത്. മുഖ്യ പ്രതിയായ മുഷ്താഖിനെ കഴിഞ്ഞ ദിവസം ഗൾഫ് ബസാറിന് സമീപത്ത് വച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ പോലീസിന് കേസിലുൾപ്പെട്ട മുഴുവൻ പ്രതികളെയും പിടികൂടാനായി.

ബി.കോം ബിരുദധാരിയായ മുഷ്താഖ് നിരവധി കേസുകളിൽ പ്രതിയായ നുബിൻ അശോകിനെയും ആഷിഖ് നേയും കൂട്ടുപിടിച്ചാണ് തൻ്റെ പദ്ധതി നടപ്പാക്കിയത്. ആഷിഖ് ന് മാറാട്, ബേപ്പൂർ പോലീസ് സ്റ്റേഷനുകളിൽ ഭവനഭേദനത്തിനും,ബ്രൗൺ ഷുഗർ വിൽപനയ്ക്കും കേസുകളുണ്ട്. മലപ്പുറം സ്വദേശിയായ നുബിൻ മോഷണ കേസുകളിലും അടിപിടി കേസുകളിലും പ്രതിയാണ്. പ്രതികളിൽ നിന്നും പോലീസ് മുതലുകൾ കണ്ടെടുത്തു.

കോഴിക്കോട് ബീച്ചിൽ നിന്നുമുള്ള പരിചയമാണ് മോഷണം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിലേക്ക് നയിച്ചത്. മോഷണ ശേഷം നുബിനെയും ആഷിഖ് നേയും മുംബൈ യിലേക്ക് കടത്തിയ മുഷ്താഖ് ഫോൺ ഉപയോഗിക്കാതെ കോഴിക്കോട് തന്നെ തങ്ങുകയായിരുന്നു. ഇതിനിടെ അന്വേഷണ സംഘത്തിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഡെപ്യൂട്ടി കമ്മിഷണർ അരുൺ.കെ.പവിത്രൻ ഐപിഎസ് ൻ്റെ നേതൃത്ത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് താൻ മുംബൈക്ക് കടത്തിയ കുറ്റവാളികളെകുറിച്ച് പോലീസിന് വിവരം ലഭിച്ചത്. ഉടൻ തന്നെ ജില്ലാ പോലീസ് മേധാവി നാരായണൻ ഐപീഏസിൻ്റെ നിർദ്ദേശപ്രകാരം സിറ്റി ക്രൈം സ്ക്വാഡ് അന്തർസംസ്ഥാന ഓപ്പറേഷന് തയ്യാറെടുത്തു. ഇതിനിടെ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ബീച്ച് ആശുപത്രി ക്ക് സമീപത്തും റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും അന്വേഷണ സംഘം വ്യാപക തിരച്ചിൽ നടത്തിയതിൽ പ്രതികൾ പിടിയിലാകുകയായിരുന്നു.

പ്രതികളിൽ നിന്നും ലാപ് ടോപ്പുകളും മൊബൈൽ ഫോണുകളും കണ്ടെടുത്തു.


നല്ലളം സ്റ്റേഷൻ ഇൻസ്പെക്ടർ വിശ്വംഭരൻക്രൈം സ്ക്വാഡ് അംഗങ്ങളായ സീനിയർ സിവിൽ പോലീസ്ഓഫീസർ ഹാദിൽകുന്നുമ്മൽ , ഷാഫി പറമ്പത്ത്, പ്രശാന്ത്കുമാർ.എ, ഷഹീർപെരുമണ്ണ,രാകേഷ് ചൈതന്യം, ഫറോക് ACP യുടെ പ്രത്യേക അന്വേഷണ സംഘത്തിൽപ്പെട്ട വിനോദ് I T,മധുസൂദനൻ,അനൂജ് വളയനാട്, സുബീഷ്,തുടങ്ങിയവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു

Follow us on :

More in Related News