Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൻഎസ്.എസ് സംസ്ഥാന പുരസ്കാരം നേടിയേ ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിനെ ആദരിക്കുന്നു.

15 Oct 2024 15:42 IST

- UNNICHEKKU .M

Share News :

മുക്കം : സംസ്ഥാനത്തെ ഏറ്റവും മികച്ച എൻ എസ് എസ് യൂനിറ്റിനുള്ള അവാർഡ് കരസ്ഥമാക്കിയ ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിനെ നാട്ടുകാർ ആദരിക്കുന്നു. 'ഗ്രാമാദരം 'എന്ന തലക്കെട്ടിൽ ഒക്ടോബർ 18 വെള്ളിയാഴ്ച വൈകീട്ട് 4 ന് ചേന്ദമംഗല്ലൂരിൽ നടക്കും. ചടങ്ങിൽ പ്രമുഖ വ്യവസാസിയും രാജ്യസഭ എം പി യുമായ പി വി അബ്ദുൽ വഹാബ്, ലിൻ്റോ ജോസഫ് എം എൽ എ , മാധ്യമം - മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദുറഹ്മാൻ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും. പ്രശസ്ത ഗസൽ കവാലി ഗായകൻ സബ്നാസ് നയിക്കുന്ന ഗാനവിരുന്നും അരങ്ങേറും.പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപവത്ക്കരിച്ചു.

സാറ കൂടാരം ,ഫാത്തിമ കൊടപ്പന ,ഗഫൂർ മാസ്റ്റർ ,ബിന്ദു കച്ചേരി,റംല ഗഫൂർ ,മധു മാസ്റ്റർ (രക്ഷാധികാരികൾ),ഹമീദ് കറുത്തേടത്ത് (ജനറൽ കൺവീനർ),സാലിഹ് കൊടപ്പന (കൺവീനർ),ബന്ന ചേന്ദമംഗലൂർ (പ്രോഗ്രാം), സി ഹാരിസ് (റിസപ്ഷൻ ) , ശാക്കിർ പാലിയിൽ ( റിഫ്രഷ്മെൻ്റ്), ടി അബ്ദുല്ല(സാമ്പത്തികം), ഇ കെ കെ ബാവ (പ്രചരണം ), എം.ഉണ്ണിച്ചേക്കു ( മീഡിയ),ഷംസു മണയംപുറം (നഗരി, ലൈറ്റ് & സൗണ്ട്)

Follow us on :

More in Related News