Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Nov 2024 00:07 IST
Share News :
സോഹാർ: സൊഹാർ കോർണിഷ് മലയാളി ക്രിക്കറ്റ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രഥമ ക്രിക്കറ്റ് ടൂർണമെന്റിൽ ചെന്നൈ സോഹാർ കിങ്ങ് ജേതാക്കളായി. മുംബൈ സ്റ്റാർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി
ഫലജിലെ മൂന്ന് ഗ്രൗണ്ടുകളിലായി അരങ്ങേറിയ ടൂർണമെന്റിൽ പതിനാറ് ടീമുകൾ മത്സരിച്ചു. ഏഴ് ഓവർ വീതമുള്ള നോക്ക് ഔട്ട് ടൂർണ്ണമെൻറ് ആണ് സംഘടിപ്പിച്ചത്. വെളിച്ചക്കുറവ് മൂലം ഫൈനൽ ആറ് ഓവറായി ചുരുക്കിയാണ് മത്സരം അവസാനിപ്പിച്ചത്.
ഫൈനലിലെ മികച്ച കളിക്കാരനായി ചെന്നൈ സോഹാർ കിങ്‌സിന്റെ അദീൽ അർഹനായി. അതോടൊപ്പം മികച്ച ബൗളർക്കുള്ള പുരസ്കാരവും മികച്ച സീരീസിലെ താരത്തിനുള്ള പുരസ്കാരവും അദീൽ തന്നെ സ്വന്തമാക്കി. സീരീസിലെ മികച്ച ബാറ്റ്സ്മാൻ ഉള്ള പുരസ്കാരം മുംബൈ സ്റ്റാറിന്റെ താരം അക്ഷയ് സ്വന്തമാക്കി.
ഒന്നും രണ്ടും സ്ഥാനക്കാർക്ക് ട്രോഫിയും അതോടൊപ്പം അൽഹാൻ പെർഫ്യൂംസ്, സുഹാര്‍ നൽകിയ സ്നേഹോപഹാരവും ക്ലബ്ബിൻറെ ഭാരവാഹികൾ സമ്മാനിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕ For: News & Advertisements: +968 95210987 / +974 55374122
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.