Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jan 2025 13:03 IST
Share News :
മുക്കം: ചേന്ദമംഗല്ലൂർ ജി.എം യൂ.പി സ്ക്കൂൾ ശതാബ്ദിയാഘോഷത്തിൻ്റെ ഭാഗമായി വിപുലമായ സ്വാഗത സംഘം രൂപവത്ക്കരിച്ചു. സംഘാടക സമിതി ചെ.യർമാനായി എ അബ്ദുൽ ഗഫൂറിനെയും, സി.ടി മുഹമ്മദ് അഷ്റഫ് , മെഹ്ജുവ സിറാജ് എന്നിവരെ വൈസ് പ്രസിഡണ്ട് മാരായും , ജനറൽ കൺവീനറായി കെ. വാസു മാസ്റ്റർ, ജോ : കൺവീനറായി പി. ത്രിവേണി , എം . കമറുന്നീസയും എന്നിവരും , ട്രഷററായി സെഫുദ്ദീൻ നറുക്കിലിൻ്റെയും തെ രഞ്ഞെടുത്തു. അതേസമയം 26 സബ്കമ്മറ്റികളും തെ രഞ്ഞടുക്കപ്പെട്ടിട്ടുണ്ട്. ലിൻ്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ശതാബ്ദി ആഘോഷങ്ങൾ പൂർത്തീകരിക്കുമ്പോൾ കുഞ്ഞുങ്ങൾക്ക് ഓർക്കാനുള്ള ഒത്തിരി സമ്മാനങ്ങൾ പകർന്ന് കൊടുക്കാനും സാധ്യമാകണം അദ്ദേഹം അഭിപ്രായപ്പെട്ടു.മുക്കം നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ കെ.പി. ചാന്ദിനി അധ്യക്ഷതവഹിച്ചു. നൂറാം വാർഷികം നൂറിന പദ്ധതികൾ സാജിദ് പുതിയോട്ടിൽ സമർപ്പിച്ചു. ഓർക്കാവുന്ന ഉപഹാരം, മാധ്യമ ചർച്ച, പ്രദേശിക ചരിത്രം, വിളംബര ജാഥ , ഗ്രാമ ചന്ത , ഇന്ത്യൻ ഭരണ ഘടനയെ മനസ്സിലാക്കി കൊടുക്കാനുള്ള സംവിധാനം തുടങ്ങി നൂറ് പദ്ധതികളാണ് സദസ്സിന്മുന്നിൽഅവതരിപ്പിച്ചത്.
പ്രധാനധ്യാപകൻ കെ . വാസു മാസ്റ്റർ ചർച്ച ക്രോഡികരണം നടത്തി. സുജിത് മാസ്റ്റർ ശതാബ്ദി വാർഷിക പ്രവർത്തനത്തിനുള്ള സ്വാഗത സംഘം കമ്മറ്റികളെ അവതരിപ്പിച്ചു. യോഗത്തിൽനൂറ് ദിന പരിപാടികളെ ഓർമ്മകളുമായി വിദ്യാർത്ഥികൾ അറബി, മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള മനോഹരമായ വർണ്ണ ഗ്രീറ്റിം കാർഡുകൾ സദസ്സിൽ വിതരണം നടത്തി. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ഇ. സത്യനാരായണൻ മാസ്റ്റർ, കൗൺസിലർമാരായ റംല ഗഫൂർ, സാറ കൂടാരം, പ്രൊഫ. ഹമീദ് ചേ ന്ദമംഗല്ലൂർ, പി .ടി.എ പ്രസിഡണ്ട് എൻ സൈഫുദ്ദിൻ ,എസ്.എം.സി ചെയർമാൻ സി.ടി. മുഹമ്മദ് അഷ്റഫ്, എം.പി.ടി എ പ്രസിഡണ്ട് മെഹ്ജുബ സിറാജ്, പി.ടി.എ വൈസ് പ്രസിഡണ്ട് ഒസുബീഷ്, കെ.പി. അഹമ്മദ് കുട്ടി, മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. മുക്കം നഗരസഭ കൗൺസിലർ എ അബ്ദുൽ ഗഫൂർ സ്വാഗതവും,സ്റ്റാഫ് സെ ക്രട്ടറി ത്രിവേണി ടീച്ചർ നന്ദിയും പറഞ്ഞു
ചിത്രം:ചേന്ദമംഗല്ലൂർ ജി.യു.പി.എസ് ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി നടന്ന സംഘാട സമിതി രൂപ പതിക്കണം ലിൻ്റോ ജോസഫ് എംഎംഎ ഉദ്ഘാടന ചെയ്യുന്നു.
Follow us on :
Tags:
More in Related News
Please select your location.