Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Feb 2026 22:00 IST
Share News :
വൈക്കം: ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി. തിങ്കളാഴ്ച രാവിലെ ശിവഗിരിമഠം ശിവനാരായണ തീർത്ഥ സ്വാമികൾ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. മേൽശാന്തി രൂപേഷ് ശാന്തി, ചെമ്മനത്തുകര ഷിബു ശാന്തി എന്നിവർ സഹ കാർമ്മികരായി. കൊടിയേറ്റിന് മുന്നോടിയായി വിവധ ഇടങ്ങളിൽ നിന്നും പുറപ്പെട്ട ഇളനീർ തീർത്ഥയാത്ര ക്ഷേത്രത്തിൽ എത്തിയശേഷമാണ് കൊടിയേറ്റ് ചടങ്ങ് നടന്നത്.തുടർന്ന് കലശാഭിഷേകം, കരിക്ക് അഭിഷേകം എന്നിവയും നടന്നു. കൊടിയേറ്റിനുശേഷം ക്ഷേത്രം നടയിൽ വൈക്കം എസ്.എൻ.ഡി.പി. യൂണിയൻ പ്രസിഡൻ്റ് പി.വി. ബിനേഷ് ദീപ പ്രകാശനം നടത്തി. ശ്രീബലി, പ്രസാദ കഞ്ഞി, താലപ്പൊലി, നൃത്തനാടകം, ഗാനമേള, കാവടിവരവ്, കാവടി അഭിഷേകം, പള്ളിപുറപ്പാട്, പള്ളിവേട്ട, സ്വർണക്കാവടി, വെള്ളിക്കാവടി, ശിവരാത്രി ദർശനം, നൃത്തനൃത്യങ്ങൾ, കരോക്കെ ഗാനമേള, ആറാട്ട് ബലി, ആറാട്ട് പുറപ്പാട്, വലിയ കാണിക്ക, പിതൃതർപ്പണം എന്നിവയാണ് വിവിധ ദിവസങ്ങളിലെ പ്രധാന ഉത്സവ പരിപാടികൾ.
Follow us on :
Tags:
More in Related News
Please select your location.